നാണം കെട്ട സിനിമാക്കാര്‍


നാണം കെട്ട സിനിമാക്കാര്‍ 

എന്‍റെ സിനിമാക്കാരെ നിങ്ങള്‍ക്ക് ഒട്ടും ലജ്ജയില്ലേ തിലകനെ പറ്റി ഇപ്പോള്‍ പുകഴ്ത്തിപ്പരയാന്‍ .എന്താ ഇത്രയും നാള്‍ കൂടെ അഭിനയിച്ചിട്ടു ഇപ്പോളാണോ നിങ്ങള്‍ തിലകന്‍റെ കഴിവ് തിരിച്ചറിയുന്നത് .ഇത്ര കഴിവുള്ള മഹാപ്രതിഭയെ നിങ്ങള്‍ സിനിമാക്കാര്‍ എന്തിനു വിലക്കി .ഏതെങ്കിലും ഒരു പ്രേക്ഷകന്‍ തിലകന്‍റെ അഭിനയം മോശമാണ് എന്ന് പറഞ്ഞു സങ്കടനയെ സമീപിച്ചോ ?ഇല്ലല്ലോ ഇനി ഒരു സിനിമയില്‍ പോലും തിലകനെ അഭിനയിപ്പിക്കില്ലെന്നു പറഞ്ഞ സങ്കടനാനേതാക്കള്‍ ഇപ്പോള്‍ തിലകന്‍ മലയാള സിനിമയുടെ തിളകക്കുറിയാണ് എന്നുപറയുന്നതിന്റെ ഔചിത്യം മാത്രം എനിക്ക് മനസിലാകുന്നില്ല .വിലക്കാന്‍ കഴിയുമെങ്കില്‍ നിലവാരംകുറഞ്ഞ ചവറു സിനിമകള്‍ ഉണ്ടാകാരുണ്ടല്ലോ അവയെ ആദ്യം വിലക്ക് അല്ലാതെ ഒരു അഭിനേതാവ് ഇനി സിനിമയില്‍ അഭിനയിക്കേണ്ട എന്നു തീരുമാനങ്ങള്‍ മണ്ടത്തരങ്ങള്‍ അല്ലെ ?അങ്ങനെ ആണെങ്കില്‍ ഇവര്‍ക്ക് സന്തോഷ്‌ പണ്ടിട്ടിനെ വിലക്കരുതോ ??അതിനു കഴിയില്ലല്ലോ സങ്കടനക്ക് .
                                                     
                                                          പണ്ട് കുറച്ചുകാലം മുന്‍പ് മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധായകനായ വിനയനെ നമ്മുടെ സങ്കടനകള്‍ വിലക്കി .വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ,അത്ഭുതധീപ് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച വിനയനോട് ഇനി സിനിമ ചെയ്യേണ്ട എന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ ??വിനയന്‍ വീണ്ടും ചിത്രങ്ങള്‍ ചെയ്തു യക്ഷിയും ഞാനും എന്ന ചിത്രം തീയേറ്ററില്‍ പ്രദര്‍ശനതിനെതുന്നതിന്റെ തലേദിവസം വിനയന് പിന്തുണ പ്രക്യാപിച്ചുകൊണ്ടുള്ള ഫ്ലെക്സ് കള്‍ തിരുവനന്തപുരം അഞ്ജലി തീയേറ്ററിന്റെ മുന്‍പില്‍ കണ്ടത് ഇപ്പോള്‍ ഓര്‍ക്കുന്നു .ഇതിനു മുന്പ് എത്ര സംവിദായകരുടെ  ഫ്ലെക്സ്കള്‍ തീയേറ്ററിന്റെ മുന്‍പില്‍ വെച്ചിട്ടുണ്ട് .നമ്മള്‍ താര രാജാക്കന്മാരുറെ ഫ്ലെക്സുകള്‍ മാത്രമല്ലേ കണ്ടിട്ടുള്ളു .ആ സ്ഥാനത്താണ നമ്മുട  സങ്കടനകള്‍ വിലക്കിയ ഒരു സംവിധായകന്‍റെ ഫ്ലെക്സ് .അതിനര്‍ത്ഥം മലയാള സിനിമയിലെ കുറച്ചു പേരെങ്കിലും വിനയനെ അന്ഘീകരിച്ചു എന്നല്ലേ ??ഈ അവസ്ഥ പോലെ തന്നെയാണ് നമ്മുടെ തിലകന്‍റെ കാര്യവും .മലയാള സിനിമയിലെ പെരുന്തച്ചനായ തിലകനെയാണ് സങ്കടനകള്‍ ചങ്ങലക്കിടാന്‍ ശ്രമിച്ചത്‌ .പക്ഷെ അവയ്ക്ക് തിലകന്‍ എന്ന മഹാപ്രതിഭയുടെ കഴിവിനെ തളച്ചിടാന്‍ കഴിഞ്ഞില്ല .രഞ്ജിത് അണിയിച്ചൊരുക്കിയ ഇന്ത്യന്‍ റുപ്പീ എന്ന ഹിറ്റ്‌ ചിത്രത്തില്‍ നായകനോടൊപ്പം നില്‍ക്കുന്ന ഒരു റോള്‍ ചെയ്ത് തിലകന്‍ എല്ലാവര്ക്കും മറുപടി നല്‍കി .ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഒരുങ്ങിയ സിനിമാ ആയിരുന്നു  ഇന്ത്യന്‍ റുപ്പീ .ആഗസ്റ്റ് സിനിമാസിന്റെ പിന്നില്‍ മലയാളത്തിലെ വിമര്‍ ശ നങ്ങള്‍  ഏറ്റു വാങ്ങിയ പ്രിത്വിരാജും .മലയാളത്തില്‍ ഇപ്പോള്‍ ശരാശരിക്ക് മുകളില്‍ നിലവാരമുള്ള സിനിമകള്‍ കാണണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം .അങ്ങനെ നല്ല സിനിമകള്‍ ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള ആളാണ്‌ രഞ്ജിത്ത് .രഞ്ജിത്തിന്റെ ഇന്ത്യന്‍  റുപ്പീ യിലും സ്പിരിറ്റിലും തിലകന് മികച്ച റോളുകള്‍ കിട്ടി .കൂടാതെ ഉസ്താദ്‌ ഹോട്ടല്‍ എന്ന ഹിറ്റ്‌ സിനിമയിലും തിലകന് തിളങ്ങാന്‍ കഴിഞ്ഞു .ഇതിനിടയില്‍ സൂര്യ ടി വി യുടെ ഒരു സ്റെജ് ഷോയിലൂടെ സങ്കടനകല്‍ക്കെതിരെ തിലകന്‍ ആഞ്ഞടിച്ചു .അന്നേരം കാണികള്‍ക്കിടയില്‍ നിന്നുമുണ്ടായ ആരവം സങ്കടനകല്‍ക്കെതിരെയുള്ള പ്രേക്ഷകരുടെ മറുപടിയാണ് .അന്ന് വിമര്സിചിരുന്നവര്‍ ഇന്നു തിലകന്‍റെ മഹത്വം ഏറ്റു പാടുന്നു .നാണമില്ലാത്ത സിനിമാക്കാര്‍ .ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ഇതു മനസിലാക്കാന്‍ കഴിയില്ലന്നാണോ വിചാരം .ഇനി പെരുന്തച്ചനും കിരീടവും ചെങ്കോലും വീണ്ടും ചില വീട്ടുകാര്യങ്ങളും ഒക്കെ മലയാളിക്ക് സമ്മാനിച്ച തിലകന്‍ ഇന്നില്ല .നമുക്ക് പ്രാര്‍ഥിക്കാം തിലകനു വേണ്ടി ......

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...