ഏത് സ്മാർട്ട് ഫോൺ OS? ആൻഡ്രോയിഡോ, ഐഒഎസോ?
Posted by
ജ്യോതിസ്
| Sunday, 29 July 2012 at 06:34
0
comments
ഏത് സ്മാർട്ട് ഫോൺ OS? ആൻഡ്രോയിഡോ, ഐഒഎസോ?
ഒരു 5 വർഷം മുൻപ് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും വളരെയധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. സിംബിയൻ അല്ലെങ്കിൽ വിൻഡോസ് മൊബൈൽ. അതല്ല ഒരു ബിസിനസ്സുകാരനാണ്ടെങ്കിൽ ബ്ലാക്ക്ബെറി അതിനപ്പുറം ഒരു ഓപ്ഷൻ അന്നുണ്ടായിരുന്നില്ല. പിന്നെ വിരലിലെണ്ണാവുന്ന മോഡലുകളും, ഇതിൽ നിന്നു ഒരെണ്ണം തിരഞ്ഞെടുക്കുക ഏറെ പ്രയാസമേറിയ ഒന്നായിരുന്നില്ല. എന്നാൽ ഇന്ന് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളൂടെയും, വിവിധ മോഡലുകളുടെയും പ്രളയത്തിൽ നിന്ന് ഒരു സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക ഏറെ പ്രയാസമേറിയത് തന്നെയാണ്. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ്ഫോൺ, ബ്ലാക്ക്ബെറി, സിംബിയൻ, ബഡാ എന്നിവയിൽ നിന്ന് നമുക്ക് അനുയോജ്യമായ ഒരെണ്ണം തിരഞ്ഞെടുക്കുന്നതിനു മുൻപ് അവയെ ഒന്ന് അടുത്തറിയാം.
സിംബിയൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റമായിരുന്നു. എന്നാൽ പുതിയ തലമുറ സ്മാർട്ട്ഫോൺ ഓഎസുകളുമായി താരതമ്യം ചെയ്യുമ്പോൾ സിംബിയൻ അല്പം പുറകിലാണെന്ന് പറയാതെ വയ്യ. ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇത് മികച്ചത് തന്നെയാണ്. മൾട്ടി ടാസ്കിങ്ങും, മികച്ച ബാറ്ററി ലൈഫും, ആവശ്യത്തിനു ആപ്ലിക്കേഷനുകളും എല്ലാം ഇതിന്റെ മേന്മകളാണ്. ഒരു സാധാരണ ഉപഭോക്താവിനെ സംപ്രീതനക്കാൻ ഇത് പര്യാപതമാനെങ്കിലും ഒരു സമ്പൂർണ്ണ സ്മാർട്ട്ഫോൺ അനുഭവം പ്രദാനം ചെയ്യാൻ ഇതിന് സാധിക്കില്ല.
ബ്ലാക്ക്ബെറി പണ്ടുമുതലേ ബിസിനസ്സ് ക്ലാസിന്റെ പ്രിയപ്പെട്ട മൊബൈലാണ്. ബ്ലാക്ക്ബെറി മെസഞ്ചറും, പുഷ്മെയിലും അടക്കം മറ്റുള്ളവരെ കവച്ചു വയ്കുന്ന ചില സേവനങ്ങൾ ബ്ലാക്ക്ബെറി കാഴ്ച്ചവയ്ക്കുന്നുണ്ട്. അതിനാൽ തന്നെ ഇന്ന് സ്മാർട്ട്ഫോൺ രംഗത്ത് മൂന്നാം സ്ഥാനത്ത് ഉള്ളത് ബ്ലാക്ക്ബെറിയാണ്. മൽട്ടിമീഡിയ സൌകര്യങ്ങളിൽ അല്പം പുറകിൽ നിൽകുന്നതും, ആപ്ലിക്കേഷനുകലുടെ കുറവുമാണ് ബ്ലാക്ക്ബെറിയുടെ ദൌർബല്യം.
സ്മാർട്ട്ഫോൺ രംഗത്തെ പുതുമുഖങ്ങളാണ് സാംസങ്ങിന്റെ ബഡായും, മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഫോണും. ഏതായാലും ബഡാ ഒരു സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റമായി വളർന്നിട്ടില്ല. സാംസങ്ങ് അവരുടെ വേവ് മോഡലുകൾ ബഡാ ഓഎസുമായി പുറത്തിറക്കുന്നുണ്ട്. നോക്കിയയും, മൈക്രോസോഫ്റ്റും ചേർന്ന് പിടിമുറുക്കിയിരിക്കുന്നതിനാൽ വിൻഡോസ് ഫോണിനെ വിലകുറച്ച് കാണാൻ സാധിക്കില്ല. എന്നാൽ മികച്ച സ്മാർട്ട്ഫോൺ എന്ന നിലയിലേക്ക് വളരുവാൺ വിൻഡോസ് ഫോൺ ഇനിയും ഒരുപാടുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
ഇന്ന് സമാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെ യഥാർത്ഥപോരാളികൾ ആൻഡ്രോയിഡും, ഐഒഎസുമാണ്.
ആൻഡ്രോയിഡ്
ഇൻന്ന സ്മാർട്ട്ഫോൺ വിപണിയുടെ 50 ശതമാനത്തിലേറെ കൈയ്യടക്കിയിരിക്കുന്നത് ആൻഡ്രോയിഡാണ്. 5000 രൂപ മുതൽ 40,000 രൂപ വരെ വിലവരുന്ന ആൻഡ്രോയിഡ് ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാംസങ്ങ് ഗാലക്സി sIIIയും, HTC oneXഉം, സോണി Xperia Sഉം അടങ്ങുന്ന ഹൈ എൻഡ് കാറ്റഗറിയേക്കാൾ സാധാരണ സ്മാർട്ട്ഫോണുകളാണ് ഇതിൽ ബഹുഭൂരിപക്ഷവും. മൾട്ടി ടാസ്കിങ്ങ്, സൌകര്യപ്രദമായ സോഷ്യൽ നെറ്റ്‌വർക്കിങ്ങ്, ലളിതവും ആകർഷകവുമായ യൂസർ ഇന്റർഫേസ് ഒപ്പം അനവധി ആപ്ലിക്കേഷനുകൾ ലഭിക്കുന്ന ഗൂഗിൾ പ്ലേ സ്റ്റോറും ചേരുമ്പോൾ ആൻഡ്രോയിഡ് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ അനുയോജ്യമായ ഒരു സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റമായി മാറുന്നു. സാംസങ്ങ്, മോട്ടോറോള, HTC, സോണി, LG, മൈക്രോമാക്സ്, കാർബൺ, ഹ്യൂവായ് തുടങ്ങി നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിർമ്മാതാക്കളെ തിരഞ്ഞെടുക്കാമെന്നതും ഇതിന്റെ മേന്മയാണ്.
പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോഡലുകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ലഭിക്കാനുള്ള കാലതാമസം, ആപ്ലിക്കേഷനുകളുടെ ഗുണനിലവാരമില്ലായ്മ, മാൽവെയറുകളുടെ സാന്നിധ്യം, കുറഞ്ഞ ബാറ്ററി ലൈഫ് എന്നിവ ഇതിന്റെ പോരായ്മയാണ്.
ഐഒഎസ്
ടച്ച്സ്ക്രീൻ മൊബൈൽ തരംഗത്തിനു തുടക്കം കുറിച്ചത് തന്നെ ആപ്പിളിന്റെ ഐഫോണിന്റെയും, ഐഒഎസിന്റെയും വരവോടെയാണ്. സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ ഏറ്റവും സൌകര്യപ്രദവും,ശക്തിമത്തായതും എന്ന് ഏവരും അംഗീകരിച്ചിരിക്കുന്ന ഒന്നാണ് ഐഒഎസ്. മറ്റുള്ളവയിൽ നിന്ന് അല്പം വ്യത്യസ്തമായി ഇത് ഐക്കൺ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. ആപ്പിളിന്റെ തനതയ ഹാർഡ്‌വെയറിൽ മാത്രമ്മേ ഇത് പ്രവർത്തിക്കു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വീഡിയോ, ഓഡിയോ, ഫോട്ടോ എഡിറ്റിങ്ങ് അടക്കമുള്ള ഏത് ഉപയോഗങ്ങൾക്കും അനുയോജ്യമായ ആപ്ലിക്കേഷനുകളുടെ ലഭ്യത ഐഒഎസിന്റെ സവിശേഷതയാണ്. ഐഫോണിലും, ഒപ്പം ഐപാഡിലും ഉപയോഗിക്കുന്ന ഐഒഎസിന്റെ അപ്ഡേറ്റുകളും തുടർച്ചയായി പുറത്തിറങ്ങാറുണ്ട്.
കൂടിയ വിലയും, കുറഞ്ഞ മോഡലുകളുമാണ് ഐഒഎസിന്റെ പോരായ്മ. ഐഫോണിന്റെ 2 മോഡലുകളും, അവയുടെ ഏതാനും വേരിയന്റുകളും മാത്രമാണ് ഐഒഎസുമായി വിപണിയിൽ ഉള്ളത്. വില തുടങ്ങുന്നതാകട്ടെ 25,000 നിലവാരത്തിലും.
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)