ഫേസ്ബുക്ക് സ്മാർട്ട്ഫോൺ രംഗത്തേക്കും?
Posted by
ജ്യോതിസ്
| Sunday, 29 July 2012 at 06:37
0
comments
ഫേസ്ബുക്ക് സ്മാർട്ട്ഫോൺ രംഗത്തേക്കും?
ഇന്റർനെറ്റ്, സോഫ്റ്റ്‌വെയർ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, യാഹൂ എന്നിവരുടെ ഇടയിലേക്കാണ് ഈ രംഗത്തെ കൊച്ചു പയ്യനായ ഫേസ്ബുക്ക് കടന്ന് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ പരസ്യവരുമാനവും, ഓഹരി ഇഷ്യൂവും എല്ലാം ആയി വൻ ആസ്തി കമ്പനിക്കുണ്ടെങ്കിലും ഉല്പന്നങ്ങളിലെ വൈവിധ്യമില്ലായ്മ കമ്പനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. വ്യത്യസ്തങ്ങളായ ഉല്പന്ന നിരയുള്ള ഒരു കമ്പനിയാണ് സക്കർബെർഗിന്റെ മനസിലുള്ളതെന്നാണ് ഫേസ്ബുക്ക് ഓഹരി ഇഷ്യൂവിലൂടെ മനസിലാകുന്നത്. ഈ നിരയിൽ ആദ്യമായി അവതിരിക്കാൻ പോകുന്നതെന്തായിരിക്കും എന്ന അഭ്യൂഹങ്ങൾക്ക് പൂർണ്ണമായ വിരാമമായിട്ടിലെങ്കിലും ഒരു സ്മാർട്ട്ഫോൺ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് കമ്പനിയുമായി അടുത്ത ബന്ധമുള്ളവരിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ. ഈ ലക്ഷ്യത്തോടെ ആപ്പിളിലെ നിരവധി സോഫ്റ്റ്‌വെയർ ഹാർഡ്‌വെയർ എഞ്ചിനീയർമാരെ ഫേസ്ബുക്ക് ഏറ്റെടുത്തെന്നും ഒരു വാർത്തയുണ്ട്.ഫേസ്ബുക്ക് ഫോൺ എന്നപേരിൽ ഇന്റർനെറ്റിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഔദ്യോഗികമായി ഇതിന് ഒരു സ്ഥിരീകരണമില്ലെങ്കിലും ഈവർഷാവസാനം തന്നെ കമ്പനി ഇത്തരത്തിൽ ഒരു ഉപകരണം പുറത്തിറക്കും എന്ന് തന്നെ എല്ലാവരും കരുതുന്നു. ഫേസ്ബുക്ക് ഏറെ ആകാംക്ഷയോടെയാണ് ഈ വരവിനായി കാത്തിരിക്കുന്നത് എന്നതിനാൽ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു തരംഗമുണ്ടാക്കാൻ ഈ ഫേസ്ബുക്ക് ഫോണിന് സാധിക്കുമെന്നുറപ്പ്. ഫേസ്ബുക്ക് ഇത്തരത്തിൽ ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കുകയാണെങ്കിൽ ഇതുപോലെ സ്മാർട്ട് ഫോൺ വിപണിയിൽ കണ്ണുനട്ടിരിക്കുന്ന ഗൂഗിളിനു കടുത്ത വെല്ലുവിളിയായിരിക്കും എന്നുറപ്പ്.
4.2 ഇഞ്ച് AMOLED സ്ക്രീൻ ഉള്ള ഒരു ഫോൺ ആകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. എന്നാൽ അത് SLED അകാനും സാധ്യതയുണ്ട്. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനെ കാര്യത്തിൽ അൻഡ്രോയിഡ് അല്ലാതെ മറ്റൊന്നും പരീക്ഷിക്കാൻ സാധ്യത ഇല്ല. അതുപോലെ തുടക്കത്തിൽ വില ആകർഷകമായ നിലവാരത്തിൽ പിടിച്ചു നിർത്താനുള്ള ശ്രംത്തിന്റെ ഭാഗമായി ക്യാമറ 12 മെഗാപിക്സലിനു പകരം 8 മെഗാ പിക്സൽ ആകാനും സാധ്യത ഉണ്ട്. വളരെ മനോഹരമായ ഒരു ഡിസൈനാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതെങ്കിലും പുറത്തിറങ്ങുന്ന യഥാർത്ഥ രൂപം കണ്ടുതന്നെ അറിയണം.
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)