ഇതെന്തൊരു നിയമം എന്‍റെ ഈശ്വരാ

ഇതെന്തൊരു നിയമം എന്‍റെ ഈശ്വരാ
 

എല്ലാവരും കേട്ടില്ലേ പുതിയ വാര്‍ത്ത ബാച്ചിലര്‍ പാര്‍ടി സിനിമ നെറ്റില്‍ കണ്ടവര്‍ക്കെതിരെ നിയമ നടപടികള്‍ .സ്വന്തമായി ഇനി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉണ്ടായാലും നമുക്ക് ഇഷ്ടമുള്ള വെബ്‌ സൈറ്റുകള്‍ കാണാന്‍ പറ്റുകയില്ലേ .നമ്മള്‍ നമ്മുടെ പൈസ കൊടുത്ത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുക്കുന്നു എന്നിട്ട് അതില്‍ അത് കാണരുത് ഇതുകാണരുത് എന്നു പറയുന്നത് ശാരിയാണോ .എങ്കില്‍ പോട്ടെ ഇത്തരം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമാണ് എന്ന മുന്നറിയിപ്പ് സൈറ്റില്‍ നല്‍കുകയോ ചെയ്യുന്നതല്ലേ ശരി .അതുമല്ലെങ്കില്‍ അത് നെറ്റില്‍ അപ്‌ലോഡ്‌ ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാം .പക്ഷെ ഇപ്പോള്‍ ഈ സിനിമ കണ്ടവര്‍ കുടുങ്ങും എന്ന് പറയുന്നത് ശരിയാണോ .യു ടുബിലെവിടെ എങ്കിലും ആ സിനിമ കാണുന്നവര്‍ ശി ക്ഷിക്കപ്പെടും എന്നുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നോ ?
അപ്പോള്‍ ശരിക്കും സിനിമ കണ്ടവര്‍ എന്തു പിഴച്ചു ആ സിനിമ തീയേറ്ററില്‍ അവര്‍ കണ്ടിരുന്നേല്‍ ആര്‍ക്കയിരുന്നു നഷ്ടം .ഹും മലയാളത്തില്‍ ഒരു വര്‍ഷം    എത്ര സിനിമകള്‍ ഇറങ്ങുന്നുണ്ട് പക്ഷെ അതില്‍ കാണാന്‍ കൊള്ളാവുന്നത് വിരളില്‍ എന്ണവുന്നവ മാത്രമാണ് പക്ഷെ അവ ചാനലില്‍ വരുന്നത് സൂപ്പര്‍ ഹിറ്റ്‌ എന്ന പേരിലും ഇങ്ങനെ ആളെ പറ്റിക്കുന്ന വര്‍ക്കെതിരെ ഒരു നടപടിയുമില്ല താനും പിന്നെ എല്ലാവര്‍ക്കും പടത്തിന്‍ന്‍റെ  ഒറിജിനല്‍ വാങ്ങാന്‍ പറ്റുമോ അങ്ങനെ ഉധേസമുന്ടെങ്കില്‍ ഒറിജിനല്‍  സി ഡി യുടെ വില സാദാരണക്കാരന് ട താങ്ങാന്‍ പറ്റുന്ന വിധം ആക്കിക്കൂടെ ,അല്ലാതെ 150 ,200 രൂപ കൊടുത്തിട്ട് സിഡി മേടിചിട്ട് പടം കൊള്ളില്ല എങ്കില്‍ പിന്നെയും നമ്മള്‍ വന്ജിക്കപ്പെട്ടില്ലേ .

                            അല്ലെങ്കില്‍ മറ്റൊരു വഴി ഇന്റര്‍നെറ്റ്‌ വഴി പൈസക്ക് സിനിമ കാണാനുള്ള അവസരം ചെയ്തു കൊടുക്കുക എന്നതാണ് അപ്പോള്‍ ഓരോ പടത്തിന്റെയും നിലവാരമനുസരിച് രൂപയില്‍ വ്യത്യാസം വരുത്താം .കാണുന്നവര്‍ക്ക് നഷട്ടവും സംഭവിക്കില്ല അല്ലാതെ അത് യു ടുബില്‍ കണ്ടവര്‍ക്കെതിരെ കേസ് എടുക്കാതെ അത് അവിടെ അപ്‌ലോഡ്‌ ചെയ്തവനെ പിടി .പാവം പ്രേക്ഷകന്‍ എന്ത് പിഴച്ചു .



അടിക്കുറിപ്പ്  -നമ്മുടെ പറമ്പില്‍ നില്‍ക്കുന്ന തെങ്ങിലെ തേങ്ങ കൂലിക്ക് ആളെ വെചിടണോ അതോ നമ്മള്‍ തോട്ടി വെച്ചിടാണോ എന്ന് നമുക്ക് തീരുമാനിക്കാന്‍  മേലേ ?തെങ്ങില്‍ തേങ്ങ ഇല്ല എങ്കില്‍ ആ പ്രശ്നമില്ലല്ലോ 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...