പെട്രോളും ഡീസലും പിന്നെ തീയേറ്ററും

പെട്രോളും ഡീസലും പിന്നെ തീയേറ്ററും

നമ്മുടെ നാട്ടില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം സമരം നടക്കുന്നുണ്ട് .പെട്രോള്‍ വില കൂട്ടിയാല്‍ സമരം ബസ്‌ ചാര്‍ജ് കൂട്ടാന്‍ സമരം അങ്ങനെ സമരങ്ങള്‍ പലവിധമാണ് .എന്തിനു പറയട്ടെ കൂട്ടിയ പെട്രോള്‍ വില എന്നെങ്കിലും പൂര്‍ണമായി കുറച്ചിട്ടുണ്ടോ ??ഇല്ലല്ലോ ഈ സത്യം അറിയാത്തവര്‍ ഇല്ല താനും നാമിപ്പോള്‍ കേള്‍ക്കുന്നത് പെട്രോള്‍  ഡീസല്‍ വില കൂട്ടാന്‍ പോകുന്നെന്നാണ് .അപ്പോള്‍ ഏതായാലും ഒരു സമരം പ്രതീക്ഷിക്കാം .എങ്കില്‍ അതിനു മോഡി കൂട്ടാനായി നമ്മുടെ തീയേറ്റര്‍ ഉടമകളും സമരത്തിനൊരുങ്ങുന്നു .സര്‍വീസ് ചാര്‍ജ് വര്ധിപ്പിക്കണ മേന്നവശ്യ പെട്ടാണ് തീയേറ്റര്‍ ഉടമകള്‍ സമരതിനോരുങ്ങുന്നത് .ഇതിന്‍റെ ഭാഗമായി 20 നു തീയേറ്ററുകള്‍ അടച്ചിടും .എന്നിട്ടും പരിഹാരമായില്ലെങ്കില്‍ ഒക്ടോബര്‍ 17 മുതല്‍ അനിശ്ചിത കാല പണിമുടക്കും .ഇപ്പോള്‍ 2 രൂപയാണ് സര്‍വീസ് ചാര്‍ജ് ഇതു 5 ശതമാനം വരെ ഉയര്തനമെന്നാണ് ആവശ്യം .തീയേറ്ററിലെ ടിക്കറ്റ് നിരക്കുകള്‍ കൂട്ടിയാല്‍ തങ്ങള്‍ പിഴ കേള്‍കേണ്ടി വരുമെന്നും അവര്‍ പറയുന്നു .(ഹും ഈ കാലയളവില്‍ എത്ര തവണ ടിക്കെറ്റ് നിരക്ക് വര്‍ധിപ്പിച്ചു 35 രൂപയില്‍ നിന്നും 45 ലേക്കും പിന്നീട് അത് 60 തിലെക്കും വര്ധിപ്പിചില്ലേ ??)
മന്ത്രി ഗണേഷ് കുമാറിന്‍റെ വാക്ക് കേട്ട് ഒട്ടനവധി തീയേറ്ററുകള്‍ എ സി ആക്കിയെന്നും അതുമൂലം വന്‍ നഷ്ടമുണ്ടാകുന്നുന്ടെന്നും തീയേറ്റര്‍ ഉടമകള്‍ പറയുന്നു

                                അതേതായാലും അവിടെ നിക്കട്ടെ നമ്മള്‍ കൊടുക്കുന്ന പൈസക്കുള്ള സൗകര്യങ്ങള്‍ കേരളത്തിലെ എത്ര തീയെട്ടരുകള്‍ക്ക് ഉണ്ട് ??എറണാകുളത്ത് ഏതേലും തീയേറ്ററില്‍ ഒരു പടം കാണണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 60 രൂപയാണ് ബാല്‍ക്കണി ആണെങ്കില്‍ അത് പിന്നെയും കൂടും അത് 80 ഉം 100 ആയി ടിക്കറ്റ് റേറ്റ് മാറും പ.പക്ഷെ തീയേറ്ററിന്റെ നിലവാരം അത്രയ്ക്ക് മെച്ചമൊന്നുമല്ലതാനും .എറണാകുളത് പദ്മ ഒഴിച്ചാല്‍ ബാക്കിയെല്ലാം കണക്കാണ് .എന്നിട്ടും പൈസക്ക് ഒരു കുറവുമില്ല .എങ്കില്‍ ചെറിയ ടൌണ്‌കളില്‍ റേറ്റ് കുറവാണ്.ഏതായാലും എങ്ങനെ ഒരു സമരം ആവശ്യമാണോ ??ആദ്യം മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ട് പോരെ സമരം 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...