DESIGNED BY JYOTHIS
ചപ്പാത്തിയും ചിക്കൻ കറിയും 35 രൂപക്ക്ചപ്പാത്തിയും ചിക്കനും അപ്പവും മുട്ടക്കറിയും ബിരിയാണിയുമൊക്കെ മിതമായ നിരക്കില്‍ ലഭ്യമാക്കി 'സുഭിക്ഷം' ജനപ്രീതി നേടുന്നു..... തീക്കോയി നമ്പുടാകത്തു സതീഷ് ജോര്‍ജാണു ജയില്‍ ചപ്പാത്തിയുടെ മാതൃകയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മിതമായ നിരക്കില്‍ ഭക്ഷണം എത്തിക്കുന്നത്. പതിറ്റാണ്ടിലേറെ നീണ്ട ഗള്‍ഫ് വാസത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വ്യത്യസ്തവും ആദായകരവുമായി ബിസിനസ് ചെയ്യണമെന്ന മോഹമാണു ഭക്ഷണ വിതരണത്തിനു സതീഷിനെ പ്രേരിപ്പിച്ചത്. ഇതിനായി ആദ്യം തീക്കോയിലെ വീടിനോടു ചേര്‍ന്ന് അടുക്കളയും മറ്റു സംവിധാനങ്ങളുമൊരുക്കി. രണ്ടു വാഹനങ്ങള്‍ വാങ്ങി. 50 ലക്ഷത്തോളം രൂപയാണു പുതിയ ബിസിനസില്‍ നിക്ഷേപിച്ചിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ കോട്ടയം, പാലാ പ്രദേശങ്ങളില്‍ ഭക്ഷണം എത്തിച്ചു തുടങ്ങും. ചപ്പാത്തി, അപ്പം, ചിക്കന്‍കറി, വെജിറ്റബിള്‍ കറി, ബിരിയാണി എന്നിവയാണു പ്രധാനമായും വില്‍ക്കുന്നത്. വരുമാനം കുറഞ്ഞവരും എന്നാല്‍, വീട്ടില്‍നിന്നു ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവരുമാണു തന്റെ ആവശ്യക്കാരിലേറെയുമെന്നു സതീഷ് പറയുന്നു. നാലു ചപ്പാത്തിയും രണ്ടു കഷണം ചിക്കനുമടങ്ങിയ പായ്ക്കറ്റിനു 35 രൂപയാണ.് കറി മുട്ടയാണെങ്കില്‍ അഞ്ചു രൂപയും വെജിറ്റബിളാണെങ്കില്‍ പത്തു രൂപയും കുറയും. സുഭിക്ഷം എന്ന പേരിലാണു ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത്. ഒരു വാഹനം പാലാ കേന്ദ്രീകരിച്ചും മറ്റൊരു വാഹനം കോട്ടയം കേന്ദ്രീകരിച്ചുമാണു ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നത്. ഉച്ചകഴിഞ്ഞു രണ്ടിനു മുമ്പായി വിതരണം പൂര്‍ത്തിയാക്കും. ഗള്‍ഫിലും മറ്റും സജീവമായ ഈ പരീക്ഷണം ഇവിടെയും വിജയിക്കുമെന്ന ഉത്തമവിശ്വാസത്തിലാണു സതീഷ്. ഫോണ്‍: 9744116633
 

chappthi chicken curry 35 pala-pala varthakal-pala news-subhiksham theekkoyi-subhiksham chappathi thekkoyi-subhiksham chappathi chicken curry pala-subhiksham chappathi contact number-chappathi in low rate kerala-chappathi in cheap rate-chappthi bulk kerala-chappathi cheap rate pala kottayam-subhiksham chappathi kottayam


കോട്ടയം-പാലാ-തൊടുപുഴ ഫാസ്റ്റ് പാസഞ്ചര്‍ ചെയിന്‍ സര്‍വ്വീസ് ഇനി മുതല്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍

പാലാ: കോട്ടയം-പാലാ-തൊടുപുഴ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ സര്‍വീസ് ഓടിത്തുടങ്ങി. ചെയിന്‍ സര്‍വീസിന് ഉപയോഗിച്ചിരുന്ന ബസുകള്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് ഫാസ്റ്റ് പാസഞ്ചര്‍ ഗണത്തില്‍നിന്ന് നീക്കിയതോടെയാണ് ചെയിന്‍ സര്‍വീസ് മുറിയുമെന്ന അവസ്ഥയില്‍ ലിമിറ്റഡ് സ്റ്റോപ്പുകള്‍ ഓടിത്തുടങ്ങിയത്. ഫാസ്റ്റുകളില്‍ കോട്ടയത്തിന് 31 രൂപാ ചാര്‍ജ് ചെയ്തിരുന്നപ്പോള്‍ പുതിയ സര്‍വീസുകളില്‍ ഇത് 24 രൂപയായി കുറഞ്ഞു. 25 വര്‍ഷം മുമ്പാണ് കോട്ടയം- തൊടുപുഴ റൂട്ടില്‍ പാലാ ഡിപ്പോയുടെ മുഖ്യവരുമാന സ്രോതസായ ചെയിന്‍ ആരംഭിച്ചത്. ഫാസ്റ്റ് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് അഞ്ചു വര്‍ഷത്തെ പെര്‍മിറ്റാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ കാലാവധി പൂര്‍ത്തിയാക്കിയ ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ എത്താതെ വന്നതോടെയാണ് പാലാ ഡിപ്പോ യാത്രക്കാര്‍ക്കായി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. റൂട്ടില്‍ 18 ബസുകളാണ് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. മിനിമം ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്.

ഓം ശാന്തി ഓശാന -റിവ്യൂ

ഓം ശാന്തി ഓശാന -റിവ്യൂ 
Ohmshanthioshaanaposter.jpg
നസ്രിയ ,നിവിൻ പോളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഓം ശാന്തി ഓശാന പ്രേക്ഷകരെ നിരാസപ്പെടുതുന്നില്ല .ഒരു സിമ്പിൾ പടംഅതാണ്‌ ഒറ്റവാക്കിൽ പറഞ്ഞാൽ ഓം ശാന്തി ഓശാന .ആവശ്യത്തിനു കോമെടിയും ,പ്രണയവും ,ഫ്ലാഷ് ബാക്ക് കളും തുടങ്ങിയ ഒരു പടത്തിനു ആവശ്യമായ  എല്ലാ ചേരുവകളും  ചേർന്നതാണ് ഈ പടം .ഒരു സന്ദർഭത്തിൽ പോലും വളിപ്പ് കൊമെടികൾ ഇല്ല എന്നുള്ളത് പ്രശം സനീയമാണ് .

                                             ചിത്രത്തിന്റെ ട്രയലർ പറയുന്ന  പോലെ  പോലെ തന്നെ ഇതു പൂജയുടെ കഥയാണ്‌ .ഫ്ലാഷ് ബാക്ക് കളിലൂടെ യാണ് തുടക്കം .ക്രിക്കെട്ടിൽ കമേന്ടരി പറയുന്ന പോലെ പൂജ (നസ്രിയ )തന്റെ കഥ പറഞ്ഞു തുടങ്ങുന്നു . അത്യാവശ്യം കുസൃതികൾ എല്ലാമുള്ള ഒരു പെണ്‍ കുട്ടി അതാണ്‌ പൂജ .നസ്രിയയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതും അ തു തന്നെയാനെന്നുള്ളത്തിനു തെളിവാണ് കാണികളിലെ കയ്യടി .ഇടക്ക് എപ്പോഴോ സന്തോഷ്‌ സുബ്രമണ്യ ത്തിലെ നമ്മുടെ ജനീലിയയെ ഓർത്തു പോയി .പണ്ടത്തെ ആകാശവാണി തീം ,പ്രതികരണം ,ശക്തിമാൻ എന്നിവ്വ വളരെ ഭംഗിയായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് .നമ്മൾ പല സിനിമകളിലും കണ്ടിട്ടുള്ളതാണ് കാർ കേടാകുന്നതും പിന്നീട് കാറിന്റെ ബോണ റ്റ്  തുറക്കുന്നതും .ഇതിൽ ഒരു കോമഡി (ശരിക്കും പറഞ്ഞാൽ സത്യം )ഉണ്ടെന്നു മനസിലാക്കിയ തിരക്കഥാകൃത് അത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ശരിക്കും പറഞ്ഞാൽ പുതിയതായി ഒന്നും ചിത്രത്തിലില്ല പക്ഷെ സിനിമയെ ഒരു എന്റെർറ്റൈന്മെന്റ് മാധ്യമമായി കാണുന്നവർക്ക് ദ്യര്യപൂർവം ടിക്കറ്റ്‌ എടുക്കാം ഓം ശാന്തി ഒശാനക്ക് 

മോഹൻലാലും ജില്ലയും പിന്നെ വിജയും -സിനിമാ റിവ്യൂ

മോഹൻലാലും  ജില്ലയും  പിന്നെ  വിജയും -സിനിമാ  റിവ്യൂ 


തമിഴകത്തിന്റെ  ഇളയ  തളപതിയും  മലയാളത്തിന്റെ  സ്വന്തം  ലാലേട്ടനും  ഒന്നിക്കുന്ന  ചിത്രം  പ്രദർശ നത്തിനെത്തി .വൻ വരവേൽപ്പാണ് ജില്ലക്ക്  കേരളത്തിൽ ലഭിച്ചത് .മിക്ക  തീയേ ട്ടരുകളിലും  5  ഷോ  ആണ്  ആദ്യ  ദിവസം  കളിച്ചത് .പക്ഷെ ചിത്രത്തിന്  സമ്മിശ്ര പ്രതി കാരണമാണ്  ലഭിക്കുന്നത് .ചിലർ  പറയുന്നു  ഫസ്റ്റ്  ഹാഫ്  കിടിലവും  രണ്ടാം  പകുതി ബോറും  ആനെൻന്നു .സത്യം അതാണോ?ചിത്രത്തിൽ  ആദ്യമെത്തുന്നത്  ലാലേട്ടനാണ് വാൻ കയ്യടി യോടെയാണ് പ്രേക്ഷകർ  ലാലേട്ടനെ  സ്വീകരിച്ചത് .പിന്നീട് വന്ന  വിജയ്‌ ക്കും വാൻ കയ്യടിയും  ആർപ്പു  വിളികളും  ഉണ്ടായിരുന്നു .ആ  ആവേശം  ഇന്റർവെൽ  വരെ  യെ  ഉണ്ടായിരുന്നുള്ളൂ  എന്നതാണ്  സത്യം .ഇന്റർവെൽ  കഴിഞ്ഞു  വന്ന വിജയുടെ  പഞ്ച്  ഡ യലൊഗിനെല്ലാം  നല്ല  കൂവിച്ച  ആയിരുന്നു .എന്തായിരിക്കാം  അതിനു  കാരണം ??

                                                                  ഒരു തമിഴ്  സിനിമയുടെ എല്ലാ  ചേരുവകളും  ചേർത്  മുന്നോട്ടു  പോയിരുന്നു .സാധാരണ  ഒരു തമിഴ്  സിനിമ  പ്രത്യേകിച്ച് വിജയ്‌  എന്ന  നടനിൽ  നിന്നും  പ്രേക്ഷകർ  എന്താണോ  പ്രതീക്ഷിക്കുന്നത്  അത്  നൽകാൻ  വിജയ്ക്കും  ജില്ലക്കും  കഴിഞ്ഞിട്ടുണ്ട് .പഞ്ച്  ഡ യലൊഗുകൾ ,ആക്ഷൻ  സീനുകൾ ,പാട്ടുകൾ (അത്ര രസം  പിടിപ്പിക്കുന്നവ അല്ലെങ്കിലും ) അങ്ങനെ  ഒരു മാസ്  പടത്തിന്റെ  എല്ലാ ചേരുവകളും  പടത്തിലുണ്ട് . പ്രത്യേകിച്ച് വലിയ  പറയത്തക്ക  കഥയൊന്നും  ഇതിലില്ലെങ്കിലും  പ്രേക്ഷകനെ (ഒരു മാസ്  പടം പ്രതീക്ഷിചിരിക്കുന്നവരെ )പിടിചിരിതാൻ വേണ്ട  എല്ലാ ചേരുവകളും  പടത്തിലുണ്ട് .ഇന്റർവെൽ  ആകുന്ന  വരെ  പ്രേക്ഷകർ തേടുന്നതാണ്  ഒരു  വില്ലനെ .പക്ഷെ കണ്ടില്ല ഒടുവിൽ ഇന്റർവെൽ  ആകുന്ന  സമയത്ത്  പ്രേക്ഷകർ  ഒരു നിമിഷമെങ്കിലും ഓർത്തു  കാണും ഇനി  നമ്മടെ  ലാലെട്ടാൻ  ആണോ വില്ലൻ .അങ്ങനെ  ഇന്റർവെൽ  കഴിഞ്ഞു  ലാലേട്ടൻ നെഗെറ്റിവ്  രോളിലെതി .ഹും  നമ്മൾ  മലയാളികൾ പ്രത്യേകിച്ച്  ലാലേട്ടൻ  ഫാൻസിനു  അത്  അത്ര  രസിച്ചില്ല .ആകാശം  തല  കീഴ്  മറിഞ്ഞാലും  നായകന്  സൽ ഗുണ  സംഭ്ന്നൻ  ആയിരിക്കണം  അതാണ്‌  നമ്മുടെ  കോണ്‍സെപ്റ്റ് .പിന്നീട്  അങ്ങോട്ട്‌  വിജയുടെ  പഞ്ച്  ദയലോഗുകല്ക്കെല്ലാം നല്ല കൂവൽ .വിജയ്‌ ഫാൻസ്‌  കഴ്ടപ്പെട്ടു പിടിച്ചു  നിന്നു  എന്ന്  വേണം  പറയാൻ .
അല്ല ലാലേട്ടൻ  എന്താ  നെഗെറ്റിവ്   റോൾ ചെ യ്താൽ .വളരെ  മനോഹരമായ  അഭിനയമാണ്  ജില്ലയിൽ  ലാലേട്ടൻ  കാഴ്ചവെച്ചത് .പക്ഷെ  ഡ യലൊഗ് ഡെലി വേറിയിൽ മാത്രം ഒരു  മലയാളച്ചുവ  ഉണ്ടായിരുന്നു  എന്ന്  മാത്രം .ആദ്യ  പകുതിയിൽ  നിന്നും  രണ്ടാം  പകുതിയിൽ  എത്തിയപ്പോൾ  ആദ്യ  പകുതിയിലെ ഒരു പ്രമുകനെ  തന്നെ  വില്ലൻ സ്ഥാനത്തേക്ക്  പ്രതിഷ്ട്ടിച്ചു .അത്  അത്ര  ഭാലവതായി  എന്ന്  തോന്നണില്ല .കുറച്ചു  കൂടി  മനോഹരമായി ആ ഭാഗം  ഹാൻടി ൽ  ചെയ്തിരുന്നുവെങ്കിൽ  കൂടുതൽ  നന്നാകുമായിരുന്നു .
ഏതായാലും  സകല  പ്രതി  സന്ധികളെയും  തരണം  ചെയ്തു ഒരു  ക്ല്യ്യ്മാക്സു  .ഫുൾ  ഹൌസ്  തീയേറ്ററിൽ  ഡി ടി എ സ്  സൌണ്ട്  എഫ്ഫക്റ്റ്‌ ഇൽ കണ്ടിക്കാവുന്ന  ഒരു  തമിഴ്  ചിത്രം  ആ  പദവിക്ക്  ജില്ല  അർഹനാണ് .


jilla movie first week
 collection-jilla movie review-jilla vijay theatres celebration-jillatheatre celebration-jilla first day collection kerala-jilla tamil movie review

വിലയേറിയ സമയം ഇനി നിങ്ങളുടെ കയ്യിൽ -INTEGRA മൈ ഹോം
ഏറ്റവും വിലയേറിയതും  കിട്ടതതുമാണ് സമയം ,അത്ര  തന്നെ പ്രാധാന്യം ഉള്ളതാണ് ബന്ധങ്ങളും. സമയത്തിന്റെ  ശ രിയായ വിനിയോഗവും  ബന്ധങ്ങൾ നിലനിർത്തുന്നതിലും പലർക്കും തെറ്റുകൾ സംഭവിക്കാറുണ്ട് .ഓരോ ചെറിയ തെറ്റുകൾ  പോലും ബന്ധങ്ങളെ ബാധിക്കാറുണ്ട് 
കല്യാണത്തിന് ചിലരെ ക്ഷണിക്കാൻ വിട്ടു പോകുന്നത് പലർക്കും സംഭവിക്കുന്നതാണ് .വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മറ്റു പ്രധാന ദിവസങ്ങളും ഓർത്തു വെയ്ക്കാൻ പലർക്കും സാധിക്കാറില്ല വിവാഹ വാർഷികമൊ ഭാര്യയുടെ പിറന്നാളോ മറന്നാൽ പിന്നെ  പറയേണ്ട .സൗന്ദര്യ പിണക്കങ്ങൾക്ക്‌ ഉള്ള ഒരു പ്രധാന കാരണം ഈ മറവികളാ ണ് .ഇതെല്ലാം ഓർത്തു വെയ്ക്കാനോ എഴുതി വെയ്ക്കാനോ തീരുമാനിച്ചാൽ അത് വലിയൊരു  പണി  തന്നെ ആണ് ഓരോ വർഷവും ആരംഭത്തിൽ കലണ്ടർ നോക്കി ഇതെല്ലാം എഴുതി വയ്ക്കുക സാധ്യമാണോ ?എന്നാൽ ഈ ദിവസങ്ങളെ എല്ലാം ഓർമിപ്പിക്കാൻ നമുക്കൊരു സഹായി  ഉണ്ടെങ്കിൽ ബന്ധങ്ങൾ ഊഷ്മളമായി നിലനിര്താനാകുമല്ലോ കൃത്യമായി സമയം ചിലവഴിക്കാനും ഊഷ്മള ബന്ധങ്ങൾ നിലനിർത്താനും സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആണ് INTEGRA  MY  HOME ഫാമിലി  സോഫ്റ്റ്‌വെയർ .പ്രധാന ദിവസങ്ങൾ ,നാം ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഓർമപ്പെടുത്തുന്ന  ഒരു സുഹൃത്ത്‌  കൂടിയാണ്  ഇത് .ഓരോ ദിവസവും കമ്പ്യൂട്ടർ ഓണ്‍ ചെയ്തുകഴിഞ്ഞാൽ നാം ചെയ്യേണ്ട കാര്യങ്ങൾ ,ഇന്നത്തെ പ്ലാനുകൾ ഇന്നത്തെ പ്രധാന  പരിപാടികൾ  തുടങ്ങി എല്ലാം  നമ്മെ ഒര്മപ്പെടുതും .ബാങ്ക്   ലോണ്‍ ,ഇൻഷുരേൻസ് ,കുറി  തുടങ്ങി  മറ്റു പ്രധാന കാര്യങ്ങൾ എല്ലാം തന്നെ നമ്മളെ ഒര്മാപ്പെടുതും ഈ സോഫ്റ്റ്‌വെയർ .ഓരോ ദിവസവും പ്ലാൻ ചെയ്യാം ,പ്ലാൻ ചെയ്ത കാര്യങ്ങൾ കൃത്യമായി നടത്താം ,വരവ് ചെലവ്  കണക്കുകൾ കൃത്യമായി നിരെക്ഷിക്കാം അനാവശ്യ ചിലവുകൾ മനസിലാകി അത് ഒഴിവാക്കാം ,കുടുംബ ബജറ്റ് തയ്യാറാക്കാം നമ്മുടെ കഴിഞ്ഞ തലമുറയെ ബന്ധപ്പെടുത്തി കുടുംബത്തിന്റെ ചരിത്രം മനസിലാക്കാം ഓരോ ബന്ധുക്കളും  എവിടെ ആണെന്നും അവരുടെ മുൻ  തലമുറയും  പിൻ തലമുറയും ആരൊക്കെ ആണെന്നും അറിയാം .ഇവരുടെ വിവരങ്ങൾ സൂക്ഷിക്കാം .എല്ലാവര്ക്കും ഒരേ സമയം S  M  S  ഉം മെയിലും  അയക്കാം .ഇതൊരു ഫാമിലി സോഫ്റ്റ്‌വെയർ മാത്രമാണെന്ന് കരുതാൻ  വരട്ടെ ഇതിന്റെ സാധ്യതകൾ അതിനും അപ്പുറം  ആണ് .കൂടുതൽ  അറിയുവാനായി  ബന്ധപ്പെടുക 
      INTEGRA MY HOME SOFTWARE-0487-2322006

                      [കടപ്പാട് MENTAR  മാഗസിൻ ]ഫാമിലി സോഫ്റ്റ്‌വെയർ -FAMILY SOFTWARE-INTEGRA MY HOME FAMILY SOFTWARE

ദൈവത്തിനാകുമോ ക്ലീട്ടസിനെ രക്ഷിക്കാൻ

ദൈവത്തിനാകുമോ ക്ലീറ്റസിനെ  രക്ഷിക്കാൻ 

കല്യാണരാമൻ ,മേരിക്കുണ്ടൊരു കുഞ്ഞാട് ,തൊമ്മനും മക്കളും അങ്ങനെ ഒരു പിടി തമാശ ചിത്രങ്ങൾ പ്രേക്ഷകർക്ക്‌ സമ്മാനിച്ച ബെന്നി പി  നായരമ്പലത്തിന്റെ തിരക്കഥയിൽ പുതുമുഖം  മാര്താണ്ടാൻ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തീയെട്ടരുകളിലെത്തി .പ്രത്യേകിച്ചൊരു പുതുമയും അവകാസപ്പെടുന്നില്ലാത്ത ചിത്രം വെറുതെ ഒരു 2 മണിക്കൂർ തള്ളി നീക്കം.ഒരു ഗ്രാമം അവിടെ പള്ളി വക ഒരു നാടകം നടത്തുന്നു .സോറി നാടകമല്ല ലൈറ്റ് ആൻഡ്‌ സൌണ്ട് ഷോ അങ്ങനെയാണ് ഇവിടെ .നമ്മുടെ ബെന്നി പി നായരമ്പലത്തിന്റെ കയ്യിൽ ഇതേ ഇതിവൃതതിലുള്ള ഒരു പാടു തിരക്കഥകൾ സ്റ്റോക്ക് ഉണ്ടെന്നു തോന്നുന്നു .അണ്ണൻ തമ്പി യിൽ ഇതു പോലെ ഒരു നാടക പശ്ചാത്തലം നമ്മൾ കണ്ടതാണ് .ഹോ വെറുതെ എന്തിനാ അതിന്റെ പിറകെ പോകുന്നത് എന്താ നാടക പശ്ചാത്തലത്തിൽ ഇനി ആര്ക്കും ഒരു സിനിമ പിടിക്കാൻ പറ്റില്ലേ ?അത് കൊണ്ട് അതിന്റെ പിറകെ പോകുന്നില്ല .പക്ഷെ ഒരു സിനിമക്ക് പറ്റിയ ഒരു നല്ല ഒരു കഥ ഈ പടതിനുന്ടെന്നു തോന്നുന്നില്ല എന്തൊക്കെയോ കാട്ടി കൂട്ടുന്നു .വലിയ കോമഡി ആയി അവതരിപ്പിക്കുന്ന പല നമ്പരുകളും എല്ക്കുന്നില്ല .ഏതായാലും ഒരു മമ്മുട്ടി ഫാൻ പിടിച്ച പടമായത് കൊണ്ട് ഫാൻസിനെ ഒരിക്കലും നിരാശ പെടുതുന്നില്ല ക്ലീറ്റസ് 
                                                  പള്ളി വക നാടകത്തിലേക്കു മിശി കയെ തപ്പി അച്ഛനും സുരാജും ഇറങ്ങുന്നു .മമ്മൂട്ട്യുറ്റെ താടിയും മുടിയും കണ്ടു മിശി കയാക്കാൻ തീരുമാനിക്കുന്നു .മാമ്മുട്ടി ആണേൽ പേര് കേട്ട ഗുണ്ടയും .തുടര്ന്നു ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ദൈവത്തിന്റെ സ്വന്തം ക്ലീട്ടസിൽ .എവിടെയൊക്കെയോ ചില തമാശ കൾ ഉണ്ടെങ്കിലും ഒരു സാദാരണ പ്രേക്ഷകനെ തൃപ്തി പെടുത്താൻ അവ മതിയാകുമെന്ന് തോന്നുന്നില്ല .ഏതായാലും ശരിക്കും നാടകീയ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന CLIMAX  ഇലും .അതെത്തയാലും ഞാൻ പറയുന്നില്ല .
 

                                       അടുത്തിടെ നമ്മുടെ മമ്മുട്ടി യുടെ പടങ്ങളൊന്നും തന്നെ വേണ്ടത്ര ഓടുന്നില്ല .ഇത്രയും കാലം അഭിനയിച്ചിട്ടും ഒരു നല്ല കഥ കണ്ടാൽ തിരിച്ചറിയാൻ മമ്മുട്ടി ക്ക് കഴിയില്ലേ എന്ന് ചിലർ ചോദിക്കുന്നു .പ്രശ്നം മമ്മുട്ടി ക്കാണോ ?? അടുത്തിടെ പുറത്തിറങ്ങിയ മമ്മുട്ടി ചിത്രങ്ങൾ നോക്കു 

ബവൂട്ടിയുറെ നാമത്തിൽ -(രഞ്ജിത് (തിരക്കഥ ))
എമ്മാനുവൽ -ലാൽ ജോസ് 
കോബ്ര -ലാൽ 
കടൽ കടന്നൊരു മാത്തുക്കുട്ടി -രഞ്ജിത് 
കുഞ്ഞനന്തന്റെ കട -സലിം അഹമ്മദ്‌ 
  

ഇതിലെ ഇതു ഡയരക്ടർ  ആണ് മോശം .ഇന്ത്യൻ രുപ്പിയും നന്ദനവും പ്രഞ്ഞിയെട്ടനും ഒക്കെ ഉണ്ടാക്കിയ രണ്‍ജി ത്തോ .അതോ ലാൽ  ജോസ് ഓ.??
ഇവരെല്ലാം പേര് കേട്ട ഡയരക്ടർ മാർ .എന്നിട്ടും പടങ്ങൾ ഓടുന്നില്ല .നല്ല കഥ വന്നിട്ടേ ഇനി അഭിനയിക്കൂ എന്ന് വെച്ചാൽ .ആരെങ്കിലും ഒരു നല്ല കഥയുമായി വരേണ്ടേ ഇല്ലാതെ പറ്റില്ലല്ലോ .അല്ലെങ്കിൽ പിന്നെ ന്യൂ ജെനെരശൻ സ്റ്റൈലിൽ പടം ഇറക്കണം .നാലഞ്ചു ഇംഗ്ലീഷ് തെറിയും പേരിനൊരു കഥയും മാത്രം .മലയാളത്തിൽ നല്ല കഥകൾ ഇപ്പോൾ ഉണ്ടാവുന്നുണ്ടോ ?? ഉണ്ടായാൽ  തന്നെ വിരലിൽ എണ്ണാൻ മാത്രം അല്ലെ ഉള്ളു .ആ കഥ കിട്ടുന്നവർ ഭാഗ്യവാന്മാർ .നല്ല കഥ ഉണ്ടാവതത്തിനു പാവം മമ്മുട്ടി എന്ത് പിഴച്ചു ??കഥ ഇല്ലാത്ത തിനു അതിലെ നടന്മാർ എന്ത് പിഴച്ചു ??അങ്ങനെ വെച്ച് നോക്കുമ്പോൾ ക്ലീറ്റസ് നല്ലൊരു പടമാണ്‌ .പേരുകേട്ട തമാശ എഴുത്തുകാർ എല്ലാവരുടെയും കയ്യിലെ സ്റോക്ക് ഏകദേശം തീർന്നു .തീയേറ്റർ വിട്ടകലും മുൻപ് തന്നെ മനസ്സിൽ നിന്നും മായുന്ന തമാശ കളെ ഇന്നു ള്ളൂ .ആ കൂട്ടത്തിലേക്ക് നമ്മുടെ ക്ലീറ്റ സും 


rating  3 / 5 


                                                              

                                           
tags-daivathinte swantham cleetts malayalam review-daivathinte swantham cleetts malayalam review-daivathinte swantham cleetts malayalam  mammotty-daivathinte swantham cleetts malayalam movie collection report-daivathinte swantham cleetts collection

സണ്‍, റിലയൻസ് ഡിജിറ്റൽ ടി വി യിൽ നിന്നും 18 ചാനെലുകൾ പിൻ വലിക്കുന്നു

സണ്‍, റിലയൻസ് ഡിജിറ്റൽ ടി വി യിൽ നിന്നും 18 ചാനെലുകൾ പിൻ വലിക്കുന്നു 

ഈ അടുത്തിടെയായി നമ്മൾ കേട്ട് കൊണ്ടിരിക്കുന്ന ഒരു വാർത്ത ആണ് സണ്‍ ഡി ടി എ ചൂം   റിലയൻസ് ഡിജിറ്റൽ ടി വിയും ഒന്നിക്കുന്നുവെന്നും കൂടുതൽ ചാനെലുകൾ പ്രേക്ഷകർക്ക്‌ ലഭ്യമാകുമെന്നും .പക്ഷെ ഇപ്പോൾ കേൾക്കുന്നത് സണ്‍ നെറ്റ് വർക്ക് റിലയൻസ്  ബിഗ്‌ ടി വി യിൽ നിന്നും സണ്‍ നെറ്വോര്ക്കിന്റെ 18 ചാനെലുകൾ പിൻ‌വലിക്കുന്നു എന്നാണ്.ഇതിൽ മലയാളം ചാനലുകളായ സൂര്യ ,കിരണ്‍ എന്നിവയും ഉൾപ്പെടുന്നു .റിലയൻസ് ബിഗ്‌ ടി വി 3 ആഴ്ചക്കുള്ളിൽ സണ്‍ നെറ്റ് വർക്കിനു നൽകാനുള്ള പയ്മെന്റ്റ്‌ അടച്ചു തീര്തില്ല എങ്കിൽ ബിഗ്‌ ടി വി യിൽ നിന്നും സണ്‍ ന്റെ 18 ചാനലുകൾ അപ്രത്യക്ഷമാകും .ഈ ഓണക്കാലത് സുര്യ ടി വി യും കിരണ്‍ ടി വി യും ബിഗ്‌ ടി വി യിൽ നിന്നും പോയാൽ .അത്  റിലയൻസ് ഡിജിറ്റൽ  ടി വി യുടെ വില്പ്പനയെ സാരമായി ബാധിക്കും .അത് കൊണ്ട് തന്നെ  റിലയൻസ് ഡിജിറ്റൽ ടി വി  ഉടൻ തന്നെ പയ്മെന്റ്റ്‌ ക്ലിയർ ചെയ്യുമെന്നു വേണം കരുതാൻ .

കൂടുതൽ വായിക്കാനായി  എതിനോടോപ്പ്മുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ഓണത്തിന് കൈരളിയിൽ അഞ്ചു സുന്ദരികൾ

ഈ ഓണത്തിന് കൈരളിയിൽ അഞ്ചു സുന്ദരികൾ 

ഈ ഓണക്കാലത് കൈരളി ടി വിസംപ്രേക്ഷണം ചെയ്യുന്ന സിനിമകൾ 
അഞ്ചു സുന്ദരികൾ 
പോക്കിരി രാജ tags-kairali tv 2013 onam movies-kairali tv 2013 onam programms-kairali tv onam day movie 2013

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)