ഹരിഹര്‍ നഗറിന് നാലാം ഭാഗം വരുന്നു


ഹരിഹര്‍ നഗറിന് നാലാം ഭാഗം വരുന്നു

മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഹരിഹര്‍ നഗറിലെ നാല്‍വര്‍ സംഘം മടങ്ങിയെത്തുന്നു. 1990ല്‍ റിലീസായി സൂപ്പര്‍ ഹിറ്റായ ഇന്‍ ഹരിഹര്‍ നഗറിന്‍റെ രണ്ടും, മൂന്നും ഭാഗങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. 2 ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്നിവയായിരുന്നു രണ്ടും, മൂന്നും ഭാഗങ്ങള്‍. ഈ വിജയചിത്രങ്ങളിലെ കഥാപാത്രങ്ങളെ അണിനിരത്തി നാലാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ലാലെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തൊഴില്‍രഹിതരായ നാല്‍വര്‍ സംഘത്തിന്‍റെ കഥ പ്രമേയമാക്കിയാണ് സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ട് ആദ്യ ചിത്രം പുറത്തിറക്കിയത്. പിന്നീട് രണ്ടാം ഭാഗവും, മൂന്നാം ഭാഗവും പുറത്തിറക്കിയപ്പോള്‍ സംവിധാന ചുമതല ലാല്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു. ഇപ്പോള്‍ നാലാം ഭാഗവുമായി വീണ്ടും എത്തുന്നതും ലാല്‍ തന്നെ. അടുത്ത വര്‍ഷമാദ്യം ഹരിഹര്‍ നഗര്‍ 4ന്‍റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് സംവിധായകന്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. മുകേഷ്, ജഗദീഷ്, സിദ്ധിക്ക്, അശോകന്‍ എന്നീ നാല്‍വര്‍ സംഘം അവതരിപ്പിച്ച അപ്പുക്കുട്ടനും, മഹാദേവനും, ഗോവിന്ദന്‍കുട്ടിയും, തോമസ് കുട്ടിയും തന്നെയാണ് ഈ സിനിമയിലും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.


harhar nagar part4 -harihar nagar prt 4 coming-harihar nagar prat4ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...