പുതിയ ഓഡിക്ക് റിയര്‍ വ്യു മീറ്റര്‍ ഇല്ല


പുതിയ ഓഡിക്ക് റിയര്‍ വ്യു മീറ്റര്‍ ഇല്ല

ഓഡിയുടെ പുതിയ മോഡലായ ആര്‍8 ഇ-ട്രോണിന് റിയര്‍വ്യൂ മിററര്‍ ഇല്ല. പകരം റിവേഴ്‌സ് കാമറ തന്നെയാണ് കണ്ണാടിയ്ക്ക് പകരമായി പ്രവര്‍ത്തിക്കും. റിവേഴ്സ് ക്യാമറകള്‍ വാഹനത്തില്‍ പുതുമയല്ലെങ്കിലും അവയ്ക്കൊപ്പം റിവേഴ്സ് മിറര്‍ കൂടി ഘടിപ്പിച്ചാണ് വാഹനങ്ങള്‍ വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ ആ പതിവിന് മാറ്റം വരുത്തുകയാണ് ഓഡി. ഫ്രാന്‍സില്‍ നടന്ന ലെ മാന്‍സ് കാര്‍ റാലിയില്‍ അവതരിപ്പിച്ച ഓഡി ആര്‍18 മോഡല്‍ കാറിനു റിയര്‍വ്യു മിറര്‍ ഇല്ലായിരുന്നു. ഈ ശ്രേണിയിലുള്ള വാഹനത്തിന്‍റെ ഓഡിയുടെ ആദ്യ പരീക്ഷണമായിരുന്നു അത്.
സംഗതി വിജയകരമാണെന്ന് തെളിഞ്ഞതോടെ പാസഞ്ചര്‍ കാര്‍ സീരീസിലും ഇതേ രീതി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് കമ്പനി. അതിന്‍റെ ഭാഗമായാണ് ആര്‍8 ഇ-ട്രോണില്‍ ഈ സംവിധാനം നടപ്പാക്കിയത്. കണ്‍ട്രോള്‍ യൂണിറ്റ്, കാമറ, ഡിസ്‌പ്ലേ സംവിധാനം എന്നിവയടങ്ങുന്നതാണ് ഓഡിയുടെ ഇ-കണ്ണാടി. ഏതു രാത്രിയിലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങള്‍ ഉറപ്പാക്കാന്‍ ഇതിനുകഴിയും. രാത്രി മറ്റു കാറുകളില്‍ നിന്നുള്ള ശക്തിയേറിയ പ്രകാശം കാരണം റിയര്‍വ്യൂ മിററില്‍ ഒന്നും തെളിയാത്ത പ്രശ്‌നം ഇതോടെ പരിഹരിക്കപ്പെടും. തീരെചെറിയ അള്‍ട്രാ-ലൈറ്റ്‌വെയിറ്റ് കാമറയാണ് ഇതിനുപയോഗിക്കുന്നത്. മില്ലിമീറ്ററുകള്‍ മാത്രം വ്യാസമുള്ള ലെന്‍സ് ഉപയോഗിക്കുന്ന കാമറയ്ക്ക് സാധാരണ റിയര്‍വ്യൂ മിററില്‍ കൊള്ളുന്നതിനേക്കാള്‍ ഇരട്ടി സ്ഥലത്തെ കാഴ്കള്‍ പകര്‍ത്താന്‍ കഴിയും.
7.7 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനാണ് കാറിനുള്ളില്‍ മിററിന്റെ സ്ഥാനത്ത് സ്ഥാപിക്കുക. സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന അമോലെഡ് ഡിസ്‌പ്ലേയുള്ള സ്‌ക്രീനായിരിക്കുമിത്. ഭാവിയില്‍ ഇതേ സ്‌ക്രീനില്‍ മറ്റുചില സാങ്കേതിക സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തുവാന്‍ ഓഡി ഉദ്ദ്യേശിക്കുന്നുണ്ട്. പുറകില്‍ നിന്നുവരുന്ന വാഹനങ്ങളുടെ വേഗം തുടങ്ങിയ കാര്യങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌ക്രീനില്‍ തെളിയുന്ന രീതിയില്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ഓഡിയുടെ നീക്കം.




ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...