റാഫി മെക്കാര്‍ടിന്‍ അല്ല റാഫിയും മെക്കാര്‍ടിനും

റാഫി മെക്കാര്‍ടിന്‍ അല്ല റാഫിയും മെക്കാര്‍ടിനും 

മലയാള സിനിമക്ക് ചിരി മാത്രം സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് റാഫി മെക്കാര്‍ടിന്‍ ടീമിന്റെത് .പുത്കൊട്ടയിലെ പുതുമണവാളന്‍ ,ഹലോ ,തെങ്കാശിപട്ടണം ,പഞ്ഞാബീഹൌസ്   ,ലവ് ഇന്‍ സിങ്ങപൂര്‍ തുടങ്ങി ,ചൈന ടൌണ്‍ വരെ ആ കൂട്ടുകെട്ട് എത്തി .ഇതിനു പുറമേ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങളുടെ തിരക്കഥയും ഈ കൂട്ടുകെട്ടില്‍ നിന്നും ഉണ്ടായി ,അനിയന്‍ ബാവ ചേട്ടന്‍ ബാവ ,ദി കാര്‍ ,തിളക്കം അങ്ങനെ അങ്ങനെ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങള്‍ ........
                      ഒരു കാലത്ത് രാജസേനന്‍ ന്‍റെ സിനിമയുടെ സ്ഥിരം തിരക്കഥാ കൃത്തുക്കള്‍ ആയിരുന്നു റാഫി മെക്കാര്‍ടിന്‍ .സിദ്ദികുലാല്‍ ലിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു റാഫി മെക്കാര്‍ടിന്‍.പക്ഷെ ഇനി മലയാളിക്ക് റാഫി മെക്കാര്‍ടിന്‍ എന്ന് സ്ക്രീനില്‍ കാണാന്‍ കഴിയുന്നത്‌ 
അവരുടെ പഴയ സിനിമകള്‍ ടി വിയില്‍ കാണിക്കുമ്പോള്‍ മാത്രമായിരിക്കും .അല്ലെങ്കില്‍ റാഫി എന്നോ മെക്കാര്‍ടിന്‍  എന്നോ കാണാന്‍ കഴിയൂ .റാഫിയും മെക്കാര്‍ടിനും പിരിഞ്ഞ് സ്വന്തം രീതിയില്‍ പടം ചെയ്യാന്‍ ഒരുങ്ങുകയാണ് .സിദ്ദികുലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതുപോലെ റാഫി മെക്കാര്‍ടിനും പിരിഞ്ഞു .ഒരു പിടി നല്ല ചിത്രങ്ങള്‍ ബാക്കി വെച്ചിട്ട് .ഇനി ആര് ?????

                                                            അതൊരു ചോദ്യചിന്നമായി അവശേഷിക്കുമോ ?അന്‍വര്‍ റഷീദ് പോലുള്ള സുംവിധായകര്‍ക്ക് ഈ കുറവ് നികതാനാവുമോ ??റാഫിയും മെക്കാര്‍ടിനും സ്വന്തമായി ഇനിയു ഹിറ്റ്‌ ചിത്രങ്ങള്‍ ഉണ്ടാക്കുമോ ???ഹൊ നമ്മള്‍ മലയാളികള്‍ എന്തിനാ അല്ലെ അതൊക്കെ ആലോചിക്കുന്നത് നമുക്ക് നല്ല സിനിമ ഉണ്ടായാല്‍ മതി .....പിരിഞ്ഞാലും ഇല്ലേലും .അല്ലെ മലയാളീ ???????
ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...