ദിലീപ് അടൂര്‍ ഭാസിയായി അഭിനയിക്കുന്നു


ദിലീപ് അടൂര്‍ ഭാസിയായി അഭിനയിക്കുന്നു

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിനു പിന്നാലെ നടന്‍ ദിലീപിനെ തേടി മറ്റൊരു അംഗീകാരം കൂടി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരില്‍ ഒരാളായ അടൂര്‍ ഭാസിയായി അഭിനയിക്കാനുള്ള അവസരമാണ് ദിലീപിനെ തേടി വന്നിരിക്കുന്നത്. അടൂര്‍ ഭാസിയുടെ ജീവിതം സിനിമയാകുന്നു. ഈ സിനിമയിലാണ് ദിലീപ്, അടൂര്‍ ഭാസിയുടെ വേഷത്തിലെത്തുന്നത്.
ഭാസിയുടെ ബന്ധുവായ ബി. ഹരികുമാര്‍ രചിക്കുന്ന തിരക്കഥയില്‍ സുകു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടൂര്‍ ഭാസിയുടെ ജീവിതത്തിന്‍റെ ഏടുകളിലൂടെ സഞ്ചരിക്കുന്ന സിനിമയാകും ഇതെന്ന് ചിത്രത്തിന്‍റെ സംവിധായകനും, രചയിതാവും പറഞ്ഞു. ശുദ്ധ ഹാസ്യത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചെങ്കിലും അടൂർ ഭാസിയുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ ചിത്രത്തില്‍ പ്രമേയമാകുന്നു. നിലവില്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ ചിത്രവുമായി സഹകരിക്കാന്‍ ദിലീപ് സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.ഈ കഥാപാത്രത്തെ ഉൾക്കൊള്ളാൻ ദിലീപിനെപ്പോലെ മറ്റൊരു താരമില്ലെന്ന് സംവിധായകന്‍ പറഞ്ഞു. അടൂര്‍ ഭാസിയുടെ അച്ഛന്‍ ഇ.വി. കൃഷ്ണപിള്ളയായി മധു ആയിരിക്കും എത്തുക.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...