ബിയര്‍ കഴിക്കുന്നവര്‍ ആദ്യ ഡേറ്റിങ്ങില്‍ തന്നെ സെക്സ് ആഗ്രഹിക്കുന്നവരെന്ന് പഠനം


ബിയര്‍ കഴിക്കുന്നവര്‍ ആദ്യ ഡേറ്റിങ്ങില്‍ തന്നെ സെക്സ് ആഗ്രഹിക്കുന്നവരെന്ന് പഠനം

ആദ്യ ഡേറ്റിങ്ങില്‍ തന്നെ നിങ്ങളുടെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ ?. നിങ്ങളുടെ കാമുകന്‍/ കാമുകി നിങ്ങളുമായുള്ള ബന്ധം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ ?. പല പ്രണയ ജോഡികളുടെയും മനസിനെ അലട്ടുന്ന ചോദ്യങ്ങളാണ് ഇത്. നേരിട്ട് ചോദിക്കാന്‍ മടിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഇത്തരം കണ്ടെത്തും ?. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അധികം തല പുകയ്ക്കണ്ട. അതിന് ചില ടിപ്സ് ഒക്കെ ഉണ്ടെന്ന് പ്രശസ്ത ഡേറ്റിങ്ങ് വെബ്സൈറ്റായ ഓക്കെക്യൂപ്പിഡ് (okcupid)വെളിപ്പെടുത്തുന്നു.
നിങ്ങളുടെ പങ്കാളി സ്ഥിരമായി ബിയര്‍ കഴിക്കുന്ന ആളാണോ എന്ന് ചോദിക്കുക. അതെ, എന്നാണ് മറുപടിയെങ്കില്‍ ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി. സ്ഥിരമായി ബിയര്‍ സേവിക്കുന്നവര്‍ തന്‍റെ പങ്കാളിയുമായി ആദ്യ ഡേറ്റിങ്ങില്‍ തന്നെ സെക്സ് ആഗ്രഹിക്കുന്നുവെന്ന് വെബ്സൈറ്റ് സര്‍വേ വ്യക്തമാക്കുന്നു. ഇത്തരം ആളുകളില്‍ 60 ശതമാനവും ആദ്യ കണ്ടുമുട്ടലില്‍ തന്നെ സെക്സ് ആഗ്രഹിക്കുന്നു- വെബ്സൈറ്റ് ഉടമ ക്രിസ്ത്യന്‍ റൂഡര്‍ പറയുന്നു. സ്വവര്‍ഗ പ്രണനിയികളിലും ഇതിന് വിത്യാസമില്ല.
വെബ്സൈറ്റിലെ ലക്ഷക്കണക്കിന് പ്രൊഫൈല്‍ ഉടമകളെ സര്‍വേ ചെയ്തതിനു ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രണയ ബന്ധത്തിന്‍റെ ആയുസ് കണക്കാക്കാന്‍ കഴിയുന്ന വേറെ മൂണ് ചോദ്യങ്ങളും ഈ സൈറ്റ് നിര്‍ദേശിക്കുന്നു. പായ്ക്കപ്പല്‍ യാത്ര ഇഷ്ടപ്പെടുന്നവരും, ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരും പ്രണയ ബന്ധം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഒറ്റക്ക് സഞ്ചരിക്കാന്‍ ക്ഷമയുള്ളവരും ദീര്‍ഘകാല ബന്ധം ഇഷ്ടപ്പെടുന്നവരാണ്. സ്ത്രീ ലൈംഗികത സംബന്ധിച്ച് ചില അനുബന്ധ റിപ്പോര്‍ട്ടുകളും സര്‍വേ ഫലത്തോടൊപ്പം ലഭ്യമാണ്.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...