ട്വിറ്ററിനെ അപ്പിള്‍ ഏറ്റെടുക്കുന്നു
Posted by
ജ്യോതിസ്
| Monday, 30 July 2012 at 20:07
0
comments
ട്വിറ്ററിനെ അപ്പിള്‍ ഏറ്റെടുക്കുന്നു
ഗാഡ്ജറ്റ് മേഖലയിലെ പ്രമുഖ കമ്പനിയായ അപ്പിള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുക്കുന്നുവെന്നു റിപ്പോര്‍ട്ട്. ദശലക്ഷകണക്കിന് ഡോളര്‍ നിക്ഷേപിച്ച് ട്വിറ്ററിന്‍റെ മുഖ്യ ഓഹരി സ്വന്തമാക്കാനാണ് ആപ്പിളിന്‍റെ നീക്കം. സോഷ്യല്‍ മീഡിയ രംഗത്ത് ചുവടുറപ്പിക്കനാണ് ആപ്പിളിന്‍റെ നീക്കം.
ട്വിറ്റര്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ ചര്‍ച്ച നടന്നു വരുന്നു. ട്വിറ്ററിന് 1000 കോടി ഡോളര്‍ മൂല്യമാണ് കണക്കകപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 850 കോടി ഡോളറായിരുന്നു ട്വിറ്റന്‍റെ മൂല്യം. 14 കോടി അംഗങ്ങളുള്ള ട്വിറ്റര്‍ ഏറ്റെടുക്കുക വഴി സോഷ്യല്‍ മീഡിയ രംഗത്തും ആധിപത്യം സ്ഥാപിക്കാനാകുമെന്ന് അപ്പിള്‍ കണക്കുകൂട്ടുന്നു. ഇതിനായി ആപ്പിളിന്‍റെ ഐഫോണിലും, ഐപാഡിലും ട്വിറ്റര്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നതോടെ കൂടുതല്‍ സവിശേഷമായ ഫീച്ചറുകള്‍ നിലവില്‍ വരുമെന്ന് ആപ്പിള്‍ വ്യക്തമാക്കി. ട്വിറ്റര്‍ സ്വന്തമാക്കുന്നതിലൂടെ ഫെയ്സ്ബുക്കുമായി സക്തമായ മത്സരം കാഴ്ച വെയ്ക്കാനും ആപ്പിള്‍ ലക്ഷ്യമിടുന്നു. ഈയിടെ ഒരു മൊബൈല്‍ സെക്ക്യുരിട്ടി കമ്പനിയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ആപ്പിള്‍, ട്വിറ്റര്‍ സ്വന്തമാക്കുന്നത്. 11700 കോടി രൂപയുടെ നീക്കിയിരുപ്പുള്ള ആപ്പിളിന് ഏറ്റെടുക്കല്‍ സുഗമമാണ്.
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)