അന്‍വര്‍ റഷീദും, പ്രിത്വിരാജും ഒന്നിക്കുന്നു


അന്‍വര്‍ റഷീദും, പ്രിത്വിരാജും ഒന്നിക്കുന്നു

രാജമാണിക്യം എന്ന ഹിറ്റ് ചിത്രത്തിലൂടെ കരിയര്‍ തുടങ്ങി ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായ ഉസ്താദ് ഹോട്ടലില്‍ എത്തി നില്‍ക്കുന്ന അന്‍വര്‍ റഷീദിന്‍റെ പുതിയ ചിത്രം വെയ് രാജ വെയ്. പൃഥ്വിരാജാണ് നായകന്‍. അന്‍വറിന്‍റെ ഛോട്ടാ മുംബൈ, അണ്ണന്‍ തമ്പി എന്നിവയ്ക്കു തിരക്കഥ രചിച്ച ബെന്നി പി നായരമ്പലമാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥ ഒരുക്കുന്നത്.
പ്രിത്വിയും അന്‍വറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. രഞ്ജിത്തിന്‍റെ ഇന്ത്യന്‍ റുപ്പിക്കുശേഷം ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ സാധിക്കാഞ്ഞ പ്രിത്വിരാജിനു ഈ ചിത്രം ഉണര്‍വാകും. പ്രിത്വിയുടെയ്തായി ഈ വര്‍ഷം പുറത്തിറങ്ങിയ ഹീറോയും, മാസ്റ്റേഴ്സും വന്‍ പരാജയമായിരുന്നു. അന്‍വറുമായി ചേര്‍ന്ന് ഹിറ്റ് ചാര്‍ട്ടിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ്. ആഗസ്ത് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് വെയ് രാജ വെയ് നിര്‍മിക്കുന്നത്.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...