ഓം ശാന്തി ഓശാന -റിവ്യൂ

ഓം ശാന്തി ഓശാന -റിവ്യൂ 
Ohmshanthioshaanaposter.jpg
നസ്രിയ ,നിവിൻ പോളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഓം ശാന്തി ഓശാന പ്രേക്ഷകരെ നിരാസപ്പെടുതുന്നില്ല .ഒരു സിമ്പിൾ പടംഅതാണ്‌ ഒറ്റവാക്കിൽ പറഞ്ഞാൽ ഓം ശാന്തി ഓശാന .ആവശ്യത്തിനു കോമെടിയും ,പ്രണയവും ,ഫ്ലാഷ് ബാക്ക് കളും തുടങ്ങിയ ഒരു പടത്തിനു ആവശ്യമായ  എല്ലാ ചേരുവകളും  ചേർന്നതാണ് ഈ പടം .ഒരു സന്ദർഭത്തിൽ പോലും വളിപ്പ് കൊമെടികൾ ഇല്ല എന്നുള്ളത് പ്രശം സനീയമാണ് .

                                             ചിത്രത്തിന്റെ ട്രയലർ പറയുന്ന  പോലെ  പോലെ തന്നെ ഇതു പൂജയുടെ കഥയാണ്‌ .ഫ്ലാഷ് ബാക്ക് കളിലൂടെ യാണ് തുടക്കം .ക്രിക്കെട്ടിൽ കമേന്ടരി പറയുന്ന പോലെ പൂജ (നസ്രിയ )തന്റെ കഥ പറഞ്ഞു തുടങ്ങുന്നു . അത്യാവശ്യം കുസൃതികൾ എല്ലാമുള്ള ഒരു പെണ്‍ കുട്ടി അതാണ്‌ പൂജ .നസ്രിയയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചതും അ തു തന്നെയാനെന്നുള്ളത്തിനു തെളിവാണ് കാണികളിലെ കയ്യടി .ഇടക്ക് എപ്പോഴോ സന്തോഷ്‌ സുബ്രമണ്യ ത്തിലെ നമ്മുടെ ജനീലിയയെ ഓർത്തു പോയി .പണ്ടത്തെ ആകാശവാണി തീം ,പ്രതികരണം ,ശക്തിമാൻ എന്നിവ്വ വളരെ ഭംഗിയായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് .നമ്മൾ പല സിനിമകളിലും കണ്ടിട്ടുള്ളതാണ് കാർ കേടാകുന്നതും പിന്നീട് കാറിന്റെ ബോണ റ്റ്  തുറക്കുന്നതും .ഇതിൽ ഒരു കോമഡി (ശരിക്കും പറഞ്ഞാൽ സത്യം )ഉണ്ടെന്നു മനസിലാക്കിയ തിരക്കഥാകൃത് അത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ശരിക്കും പറഞ്ഞാൽ പുതിയതായി ഒന്നും ചിത്രത്തിലില്ല പക്ഷെ സിനിമയെ ഒരു എന്റെർറ്റൈന്മെന്റ് മാധ്യമമായി കാണുന്നവർക്ക് ദ്യര്യപൂർവം ടിക്കറ്റ്‌ എടുക്കാം ഓം ശാന്തി ഒശാനക്ക് 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

Content left

 
Related Posts Plugin for WordPress, Blogger...