കോട്ടയം-പാലാ-തൊടുപുഴ ഫാസ്റ്റ് പാസഞ്ചര്‍ ചെയിന്‍ സര്‍വ്വീസ് ഇനി മുതല്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍
Posted by
JYOTHIS
| Wednesday, 10 June 2015 at 20:16
0
comments
Labels :
പാലാ: കോട്ടയം-പാലാ-തൊടുപുഴ റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറികള്‍ സര്‍വീസ് ഓടിത്തുടങ്ങി. ചെയിന്‍ സര്‍വീസിന് ഉപയോഗിച്ചിരുന്ന ബസുകള്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് ഫാസ്റ്റ് പാസഞ്ചര്‍ ഗണത്തില്‍നിന്ന് നീക്കിയതോടെയാണ് ചെയിന്‍ സര്‍വീസ് മുറിയുമെന്ന അവസ്ഥയില്‍ ലിമിറ്റഡ് സ്റ്റോപ്പുകള്‍ ഓടിത്തുടങ്ങിയത്. ഫാസ്റ്റുകളില്‍ കോട്ടയത്തിന് 31 രൂപാ ചാര്‍ജ് ചെയ്തിരുന്നപ്പോള്‍ പുതിയ സര്‍വീസുകളില്‍ ഇത് 24 രൂപയായി കുറഞ്ഞു. 25 വര്‍ഷം മുമ്പാണ് കോട്ടയം- തൊടുപുഴ റൂട്ടില്‍ പാലാ ഡിപ്പോയുടെ മുഖ്യവരുമാന സ്രോതസായ ചെയിന്‍ ആരംഭിച്ചത്. ഫാസ്റ്റ് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് അഞ്ചു വര്‍ഷത്തെ പെര്‍മിറ്റാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ കാലാവധി പൂര്‍ത്തിയാക്കിയ ബസുകള്‍ക്ക് പകരം പുതിയ ബസുകള്‍ എത്താതെ വന്നതോടെയാണ് പാലാ ഡിപ്പോ യാത്രക്കാര്‍ക്കായി പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. റൂട്ടില്‍ 18 ബസുകളാണ് ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസിനായി ഒരുക്കിയിരിക്കുന്നത്. മിനിമം ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്.
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)