Posted by
ജ്യോതിസ്
| Saturday, 28 July 2012 at 01:35
0
comments
ഡിപ്രഷന് സ്മാര്‍ട്ട് ഫോണ്‍ ചികിത്സ

മൊബൈല്‍ യുഗത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മൊബൈല്‍ എന്ന വാക്ക് ഏറ്റവും ചേരുക ഫോണിനായിരിക്കും. ഇത് ഒരു പരിധി വരെ സഹായമാണെങ്കിലും ചില്ലറ പൊല്ലാപ്പുകളും വരുത്തി വയ്ക്കുന്നുണ്ട്. ആളുകള്‍ക്ക് സന്തോഷവും ഡിപ്രഷനും ഇത് വരുത്തി വയ്ക്കുന്നു. സന്തോഷമാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഡിപ്രഷനായാലോ.
ഇതിന് പരിഹാരവും മൊബൈലിലൂടെ തന്നെ. ഡിപ്രഷന്‍ കണ്ടുപിടിക്കാനും പരിഹാരം നിര്‍ദേശിക്കാനും കഴിയുന്ന ഒരു ഫോണ്‍ പണിപ്പുരിയിലാണ്. നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഫെയിന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ സെന്ററിലെ ഒരു വിഭാഗം ശാസ്ത്രജ്ഞരാണ് ഈ സ്മാര്‍ട്ട് ഫോണിനു പുറകില്‍ പണിയെടുത്തുകൊണ്ടിരിക്കുന്നത്. ഡിപ്രഷനും വൈകാരിക പ്രശ്‌നങ്ങളും ഈ ഫോണിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് അവരുടെ അവകാശവാദം.
സെന്‍സര്‍ ഡാറ്റ വഴിയാണ് ഈ ഫോണ്‍ ഡിപ്രഷന്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുക. ഉപയോഗിക്കുന്നയാളുടെ ദൈംനംദിന ചിട്ടകളില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇത് കണ്ടെത്താനും ഫോണിന് കഴിയും. ഒറ്റപ്പെട്ട അവസ്ഥയിലാണെങ്കില്‍ ഇത് തിരിച്ചറിയാനും ഫോണിന് കഴിയുമത്രെ. ഇതനുസരിച്ച് കൂട്ടുകാരോട് സംസാരിക്കാനോ കാണുവാനോ അടക്കമുള്ള മെസേജുകള്‍ ഫോണ്‍ അയക്കുകയും ചെയ്യും.
നിര്‍മാണത്തിനിടയില്‍ തന്നെ കുറച്ചു പേരില്‍ ശാസ്ത്രജ്ഞര്‍ ഈ ഫോണ്‍ ഉപയോഗിച്ച് വിജയസാധ്യത ഉറപ്പുവരുത്തിക്കഴിഞ്ഞു.
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)

