Posted by
ജ്യോതിസ്
| Saturday, 28 July 2012 at 01:40
0
comments
ഹാര്‍ട്ട് അറ്റാക് വരുത്തും ബീഫ്
റെഡ് മീറ്റ് അഥവാ ചുവന്ന ഇറച്ചി എന്ന് ഇത്തരം ഇറച്ചികളെ വിളിക്കാം. ഹൃദയപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ് ഇത്തരം ഇറച്ചികള്‍. കാരണം ഇവയിലെ കൊഴുപ്പു തന്നെ. ഹൃദയധമനികളില്‍ തടസമുണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുമെന്നു ചുരുക്കം. ആര്‍ട്ടിറോക്ലീറോസിസ്, കൊളസ്‌ട്രോള്‍ എന്നിവ ചുവന്ന ഇറച്ചി വരുത്തി വയ്ക്കുന്ന രോഗങ്ങളാണെന്നു പറയാം.

കുടലില്‍ ക്യാന്‍സര്‍ വരുന്നതിനും ചുവന്ന ഇറച്ചി വഴിയൊരുക്കും.ഇതിലെ കാര്‍സിനോജെന്‍സാണ് ഇത്തരം പ്രശ്‌നമുണ്ടാക്കുന്നത്. ബീഫ് ഇറച്ചി ഗ്രില്‍ ചെയ്താല്‍ കാര്‍സിനോജെന്‍സ് അളവ് കൂടുകയാണ് ചെയ്യുക.
അമിതവണ്ണമാണ് ഇത്തരം ഇറച്ചിയുണ്ടാക്കി വയ്ക്കുന്ന മറ്റൊരു ദോഷം. ഇതില്‍ കൊഴുപ്പു കൂടുതലാണെന്നതു തന്നെ കാരണം. ഈ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടി തടി കൂടും.
ഇത് ഒരു വശം. എന്നാല്‍ ഇതില്ലാതെ പറ്റില്ലെന്നുള്ള ചിലരെങ്കിലുമുണ്ടാകും. ഇത് കുറഞ്ഞ അളവില്‍ വല്ലപ്പോഴും കഴിയ്ക്കുന്നത് അത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. മാത്രമല്ലാ, വ്യായാമവും പതിവാക്കുക. ഒരുവിധം ആരോഗ്യപ്രശ്‌നങ്ങളെല്ലാം വ്യായാമം വഴി ഒഴിവാക്കാന്‍ സാധിക്കും.
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)