പാലാ സൗരോര്‍ജ്ജ ട്രാഫിക് വിളക്കിന്റെ തണലിലേക്ക്
Posted by
JYOTHIS
| Tuesday, 4 December 2012 at 04:47
0
comments
Labels :
പാലാ സൗരോര്‍ജ്ജ ട്രാഫിക് വിളക്കിന്റെ തണലിലേക്ക്
പാലാ: നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ളാലം പാലം ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചു. സൌരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകളാണു സ്ഥാപിച്ചിരിക്കുന്നത്. ..മന്ത്രി കെ.എം. മാണിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടില്‍പ്പെടുത്തിയാണു ട്രാഫിക് ലൈറ്റുകള്‍ക്കാവശ്യമായ തുക കണ്െടത്തിയത്. 22 ലക്ഷം ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്...നഗരത്ത ില് രണ്ടിടത്തായാണ് പുതിയ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ളാലം ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. കൊട്ടാരമറ്റം ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ക്കു പുറമേ മുത്തോലി, പുലിയന്നൂര്‍, കുമ്മണ്ണൂര്‍, ചേര്‍പ്പുങ്കല്‍, വൈക്കം റോഡ് എന്നിവിടങ്ങളില്‍ വാണിംഗ് ബ്ളിങ്കറുകള്‍ സ്ഥാപിക്കുന്ന വേലയും അവസാനഘട്ടത്തിലാണ്. കെല്‍ട്രോണിനാണു നിര്‍മ്മാണച്ചുമതല. ട്രാഫിക് സിഗ്നല്‍ ലൈറ്റിന്റെ സ്വിച്ച്ഓണ്‍കര്‍മം മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. മുനിസി
പ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അധ്യക്ഷത വഹിച്ചു.
Subscribe to:
Post Comments (Atom)
ഇന്നത്തെ സിനിമ
പാലാ
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)
യൂണിവേഴ്സല്‍ - RACE 2(4)