ഡോ. എ.പി.ജെ. അബ്ദുള്‍ കലാം 26-ന് രാമപുരത്ത്.


രാമപുരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ രാമപുരത്ത് പുരോഗമിക്കുന്നു. 26 നു 11.30 നു മാര്‍ ആഗസ്തീനോസ് കോളജില്‍ എത്തിച്ചേരുന്ന ഡോ. കലാമിന് സ്വാഗതം ചെയ്തുകൊണ്ടുള്ള കമാനങ്ങളും ബാനറുകളും പ്രധാന നിരത്തുകളില്‍ സ്താപിച്ചുകഴിഞ്ഞു. കോളജ് അങ്കണത്തില്‍ 20000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പന്തലാണു നിര്‍മിക്കുന്നത്. ഏഴായിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന പന്തലിലും ഓഡിറ്റോറിയത്തിലുമാണ സമ്മേളനം നടക്കുക. 26 നു 11.30 നു കോളജ് കവാടത്തില്‍ എത്തിച്ചേരുന്ന ഡോ. കലാമിനെ വാദ്യമേളങ്ങള്‍,നാടന്‍കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ സമ്മേളനവേദിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഡോ. കലാം സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ.എം. മാണി, മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ്, കോളജ് മാനേജര്‍ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍,ഡോ. വി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.1995 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളജില്‍ ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗങ്ങളിലായി 13 കോഴ്‌സുകളാണുള്ളത്. നിരവധി മഹാസമ്മേളനങ്ങള്‍ക്കും സെമിനാറുകള്‍ക്കും വേദിയായിട്ടുള്ള മാര്‍ ആഗസ്തീനോസ് കോളജ് മുന്‍ രാഷ്ട്രപതിയെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ്. 






tags-apj abdulkalam at ramapuram-apj abdul kalam at kottayam-apj abdulkalam at ramapuram videos-apj abdul kalam videos at ramapauram

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...