മോഹന്‍ലാലും വിജയ് യും ഒന്നിക്കുന്ന തമിഴ് ചിത്രം വരുന്നു

മോഹന്‍ലാലും വിജയ് യും ഒന്നിക്കുന്ന തമിഴ് ചിത്രം വരുന്നു

 മലയാളത്തിന്‍റെ മെഗസ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതി വിജയും ഒരു തമിഴ് ചിത്രത്തില്‍ ഒന്നിക്കുന്നു .പ്രേക്ഷകര്‍ക്കൊരു ഡബിള്‍ ധമാക്ക ആയിരിക്കും ഈ ചിത്രം..വിജയ് യുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് വിജയ് തന്നെ ആണ് ഇതിനു മുന്‍ കൈ എടുത്തത്.തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരനായ വിജയ് യുടെ കൂടെ അഭിനയിക്കാന്‍ മൊഹന്‍ ലാലും തയ്യാറാണ്.ലാലിനൊപ്പ അഭിനയിക്കാനും നൃത്തം ചെയ്യാനും തനിക്കു വലിയ ഇഷ്ടമാണെന്നു വിജയ് ലാലിനോടു തന്നെ മുമ്പൊരിക്കല്‍ പറഞിട്ടുണ്ട്.ചിത്രത്തിന്‍റെ തിരക്കഥ സംബന്ധിച്ചുള്ള ആദ്യവട്ട ചര്‍ച്ച കഴിഞ്ഞു.രണ്ടാം വട്ട ചര്‍ച്ച ഉടന്‍ ഉണ്ടാകും.ഉന്നൈപോല്‍ ഒരുവനിലേയും.ഇരുവരിലേയും അഭിനയം മോഹന്‍ലാലിനെ തമിഴകത്ത് പ്രിയങ്കരനാക്കി.കരിയറിലെ ഏറ്റവും നല്ല സമയമാണ് രണ്ടുപേര്‍ക്കും ഇപ്പോള്‍.ഗ്രാന്‍ഡ് മാസ്റ്റര്‍,റണ്‍ ബേബി റണ്‍,സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളുടെ വന്‍ വിജയത്തിനു ശേഷം ഒരു കൂട്ടം നല്ല ചിത്രങ്ങളുടെ തിരക്കിലാണു മോഹന്‍ലാല്‍.ജോഷി സം‌വിധാനം ചെയ്യുന്ന ലോക്പാല്‍,മേജര്‍ രവിയുടെ കര്‍മ്മയോദ്ധ,രാജേഷ് പിള്ളയൂടെ ലൂസിഫര്‍ എന്നിവയാണു.ലാലേട്ടന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.വേലായുധത്തിന്‍റെ വിജയത്തിനു ശേഷം വിജയ്  നായകനാകുന്ന തുപ്പാക്കി കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകായാണ്.അതുകൊണ്ട് തന്നെ ഇരുവരുടേയും ആരാധകര്‍ ഈ കൂടിച്ചേരലിനെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റു  നോക്കുന്നത്.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...