കലാനിലയം ഡ്രാമാ വിഷന്‍ പുതിയ നാടകവുമായി രംഗത്ത്

കലാനിലയം ഡ്രാമാ വിഷന്‍ പുതിയ നാടകവുമായി രംഗത്ത് 


കലാനിലയം ഡ്രാമാ വിഷന്‍ എന്നു കേള്‍ക്കാത്തവര്‍ നമ്മുടെ നാട്ടില്‍ ചുരുക്കമാണ് .മലയാള നാടക വേദിയില്‍ ചരിത്രം സൃഷ്‌ടിച്ച നാടകവേദിയാണ് കലാനിലയം ഡ്രാമാ വിഷന്‍ .ഒരു സ്റ്റെജില്‍ എയര്‍  പോര്‍ട്ടും മഴയും എന്നു വേണ്ടചലിക്കുന്ന കാറും സൃഷ്ടിക്കാന്‍ ഈ നാടകവേദിക്ക് കഴിഞ്ഞു .രക്തരക്ഷസ് ,കടമറ്റത്ത്‌ കത്തനാര്‍ ,കായംകുളം കൊച്ചുണ്ണി എന്നിവ ആണ് കലാനിലയത്തിന്റെ നാടകങ്ങള്‍ .ഇപ്പോളിതാ പുതിയൊരു നാടകവുമായി എത്തുകയാണ് കലാനിലയം  ഡ്രാമാ വിഷനില്‍ നിന്നും രൂപപ്പെട്ട കലാനിലയം സ്റ്റെജ് ക്രാഫ്റ്സ് എന്ന  നാടകവേദി .ഹിഡിംബി എന്നാണു പുതിയ നാടകത്തിന്‍റെ പേര് .ഓഡിറ്റൊറിയങ്ങളില്‍ നിന്നും അകന്നു പോയ നാടക പ്രേക്ഷകരെ അരങ്ങിലെ വിസ്മയങ്ങളിലെക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് പുതിയ നാടകമായ ഹിഡിംബി യുടെയും പുതിയ നാടക സംരഭാതിന്റെയും ലക്ഷ്യമെന്നു കലാനിലയതിന്‍ന്‍റെ സാരഥി അനന്ത പത്മനാഭന്‍ പറഞ്ഞു .വര്‍ത്തമാന കാല നാടകവേദിയിലെ ഒരു കൂട്ടം യുവപ്രധിപകലാണ് പുതിയ നാടകം അണിയിച്ചോരുക്കുന്നത് .ഡ്രാമാ വിഷനിലെ പ്രധാന നടി കവിത ആണ് ഹിഡിംബി  ആയി എത്തുന്നത് .ഏതായാലും നാടകവേദിയില്‍ മാറ്റത്തിനു വഴിയൊരുക്കിയ ഈ നാടക വേദിക്ക് ഇന്നത്തെ ജനത്തെ തിരികെ കൊണ്ടുവരാനാകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം 





TAGS-KALANILAYAM DRAMAVISHION-KALANILAYAM DRAMA VISION'S NEW DRAMA HIMBIDI-HIMBIDI KALANILAYAM DRAMA VISION

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...