ബാവുട്ടിയുടെ നാമത്തില്‍': രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രം

ബാവുട്ടിയുടെ നാമത്തില്‍': രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രം




ജി.എസ് വിജയന്‍-രഞ്ജിത് ടീമിന്റെ മമ്മൂട്ടി ചിത്രത്തിന് 'ബാവുട്ടിയുടെ നാമത്തില്‍' എന്ന് പേരിട്ടു. സ്പിരിറ്റിന്റെ ചിത്രീകരണവേളയില്‍ പ്രഖ്യാപിച്ച ഈ ചിത്രത്തിന് മലബാര്‍ എന്നായിരുന്നു ആദ്യ കണ്ടെത്തിയ പേര്. ഷൂട്ടിങ് തുടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് പേരിലും താരങ്ങളിലും ചില മാറ്റങ്ങള്‍ വരുന്നത്. രഞ്ജിത് തന്നെ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവര്‍ ബാവുട്ടിയായി മമ്മൂട്ടില്‍ ടൈറ്റില്‍ വേഷം ചെയ്യും. 

നേരത്തെ അനൂപ് മേനോനെയാണ് ഈ കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബി.ഉണ്ണിക്കൃഷ്ണന്റെ 'ഐ.ലവ് മി'യുടെ ഷൂട്ടിങ്ങും ഇതേ സമയം തന്നെ വരുന്നതിനാലാണ് അനൂപ് മേനോന്റെ തിരക്ക് പരിഗണിച്ച് പകരം ശങ്കര്‍ രാമകൃഷ്ണനെ ഈ റോളിലേക്ക് തിരഞ്ഞെടുത്തത്. 

എങ്കിലും മറ്റൊരു വേഷത്തില്‍ അനൂപ് മേനോനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സപ്തംബര്‍ 10ന് പട്ടാമ്പിയില്‍ ചിത്രീകരണം തുടങ്ങും. ക്യാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത് തന്നെയാണ് ബാവുട്ടിയുടെ നാമത്തില്‍ നിര്‍മ്മിക്കുന്നത്. സെവന്‍ ആര്‍ട്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...