സാംസങ്ങ്‌ ഗാലക്സി നോട്ട്‌ 10.1 അവതരിപ്പിച്ചു


സാംസങ്ങ്‌ ഗാലക്സി നോട്ട്‌ 10.1 അവതരിപ്പിച്ചു


സിയോള്‍: സാംസങ്ങിന്റെ പുതിയ സൂപ്പര്‍ ഫോണായ ഗാലക്സി നോട്ട്‌ 10.1 അവതരിപ്പിച്ചു. ഗ്യാലക്സി നോട്ട്‌ സ്മാര്‍ട്ട്ഫോണിന്റെ പരിഷ്കരിച്ച പതിപ്പാണിത്‌. ടാബ്ലറ്റ്‌ കമ്പ്യൂട്ടറിന്റെ അത്ര വലിപ്പമുള്ള ഈ മോഡല്‍ പ്രാരംഭ ഘട്ടത്തില്‍ ജര്‍മനിയിലും യുഎഇയിലുമാണ്‌ വില്‍പനയ്ക്കെത്തിയിട്ടുള്ളത്‌.
ആഗസ്റ്റ്‌ 15 ന്‌ ഈ മോഡല്‍ യുഎസില്‍ പുറത്തിറക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ആഴ്ച ബ്രിട്ടണിലും ദക്ഷിണ കൊറിയയിലും ഗ്യാലക്സി നോട്ട്‌ 10.1 അവതരിപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പുതിയ മോഡലില്‍ 10.1 ഇഞ്ച്‌ ടച്ച്‌ സ്ക്രീനാണ്‌ ഉള്ളത്‌. തൊട്ട്‌ മുമ്പ്‌ ഇറങ്ങിയ ഗ്യാലക്സി നോട്ടില്‍ 5.3 ഇഞ്ച്‌ സ്ക്രീനാണ്‌ ഉണ്ടായിരുന്നത്‌. പഴയ മോഡലിലെന്നപോലെ എസ്‌ പെന്‍ എന്ന്‌ വിളിക്കുന്ന സ്റ്റെയിലസും പുതിയ മോഡലിനൊപ്പം ലഭിക്കും

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...