മലയാള സിനിമ കോമഡി പാര്ട്ട് 2

മലയാള സിനിമ  കോമഡി പാര്ട്ട്  2 

അണ്ണാ  അണ്ണാ മലയാളത്തിലെ  കൊള്ളാവുന്ന  ഒരു അഞ്ചു  തമാശ  പട ങ്ങളുടെ  പേര്  പറയാമോ ?
                               ഹും  എന്തൊരു  ചോദ്യം അണ്ണാ  ഇത് കോമേടി .പടങ്ങളെത്ര  കിടക്കണ്  നമ്മടെ  മലയാളത്തില് . കിലുക്കം ,ഇൻ  ഹരിഹർ നഗർ ,മാന്നാർ മത്തായ്  സ്പീക്കിംഗ് ,ചിത്രം ,പഞ്ചാബീ  ഹൗസ് ,.....

ആഹാ  കൊള്ളാം പിന്നെയൊരു  സംശയം എന്താ അണ്ണാ ഈ  കിലുക്കവും  ഇൻ  ഹരിഹർ  നഗറും  ഒക്കെ കഴിഞ്ഞു  മലയാളത്തില് പടങ്ങൾ  ഇറങ്ങി ഇല്ലയോ ???പിന്നെ എന്താ അതാരും പറയാതെ .

അത്  പിന്നെ  അണ്ണാ ഇപ്പളത്തെ  പടനഗളിലെ  കോമടി ഒന്നും നമ്മടെ  കിലുക്കതിന്റെയൊ ,ഹരിഹർ നഗറിന്റെയോ  അടുത്ത്  പോലും  വരാനില്ല .അത് തന്നെ കാര്യം 

ഹും  ഇത്രയെ  ഉള്ളു കാര്യ,ഇപ്പോളത്തെ ഒട്ടു മിക്ക  തമാശ  ചിത്രങ്ങള്ക്കും ആ  പേര്  മാത്രമേ  ഉണ്ടാവൂ .പോയി  കണ്ടാല കരച്ചിൽ  വരും .കണ്ടു  മടുത്ത  സീനുകൾ പിന്നെയും  പിന്നെയും  ആവര്ത്തിച്ചു  കാണിക്കും  ഒരു മടിയും ഇല്ലാതെ .ഞങ്ങൾ പ്രേക്ഷകർ  എന്താ മണ്ടന്മാരോ  ഒരേ  തമാശ വീണ്ടും  വീണ്ടും കണ്ട്  ചിരിക്കാൻ .ഈ  അടുത്ത്  കുറച്ചെങ്കിലും  ചിരിക്കാൻ സാദിച്ചത്  മൈ  ബോസ്സ്  എന്ന  സിനിമ  കണ്ടപ്പോൾ മാത്രമാണ് .പിന്നെ  പഴയ ഒരു പടം ഹിറ്റ്‌ ആണെങ്കിൽ  അതിന്റെ സെക്കന്റ്‌ പാർട്ട്  എന്ന  ലേബൽ  വെച്ച് പ്രേക്ഷകരെ  പറ്റിക്കാൻ ശ്രമിക്കുകയാണ്  ചിലർ .(എല്ലാം  മോശം ആണെന്നു പറഞ്ഞിട്ടില്ല കേട്ടോ.ജൂനിയർ  മാണ്ട്രെക്  എന്ന്  പണ്ട്  ഒരു  സിനിമ  ഇറങ്ങിയിരുന്നു .പടം അത്ര ബോറല്ല .പക്ഷെ അതിന്റെ ക്രെഡിറ്റിൽ ഇറങ്ങിയ സീനിയർ മാണ്ട്രെക്ക് കണ്ടവർ സിനിമ തന്നെ വെറുത്തു പോകും .അങ്ങനെ എത്ര പടങ്ങൾ .ഇതു പോലുള്ള പടങ്ങൾ എടുക്കുന്നവരുടെ  തലക്കുള്ളിൽ എന്താണാവോ .ഹും മലയാളത്തിലെ പേര് കേട്ട എഴുത്ത് കാരുടെ എല്ലാം പേനയിലെ മഷി തീർന്നുവോ ?ഹിറ്റുകൾ മാത്രം മലയാളത്തിനു സമ്മാനിച്ച സിദ്ദിഖ് ഈ അടുത്തെ ഇടക്ക് എടുത്ത പടം കണ്ടാൽ വിയറ്റ്നാം കോളനിയും ഹിറ്റ്ലരും  ഒക്കെ അദ്ദേഹം  തന്നെ എടുത്തതാണോ എന്ന് തോന്നും .അത് പോലെ എത്ര പ്രമുഖ directors  റാഫി മെക്കാർട്ടിൻ ,ലാൽ ,ഷാഫി .ഇവരുടെ പണ്ടത്തെ പടങ്ങളും ഇപ്പളത്തെ പടങ്ങളും നോക്കൂ എന്തൊരു മാറ്റം .ഏതായാലും കാണാൻ കൊള്ളാവുന്ന പടമാണെങ്കിൽ അത് തീയേറ്ററിൽ ഓടും അതിനു ഒരു സൂപ്പർ സ്ടാരും വേണ്ട .പടം നന്നായാൽ മതി ..

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...