അബ്കാരി നിയമ ദേഭഗതി ഹൈക്കോടതി റദ്ദാക്കി

അബ്കാരി നിയമ ദേഭഗതി ഹൈക്കോടതി റദ്ദാക്കി 
 Hc Annuls Abbkari Amendment Act Bar License
കൊച്ചി: ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരി നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. പുതിയ ബാറുകള്‍ അനുവദിക്കുന്നതിലെ ദൂരപരിധി സംബന്ധിച്ച വ്യവസ്ഥിതിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിയമഭേദഗതിക്കെതിരെ ത്രീസ്റ്റാര്‍ ഹോട്ടലുകളും ബാര്‍ ഉടമകളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
നിയമഭേദഗതി ശാസ്ത്രീയമല്ലെന്നു നിരീക്ഷിച്ച കോടതി പുതിയ നയം ടൂറിസം മേഖലയെ തകര്‍ക്കുമെന്നും പറഞ്ഞു. ദൂരപരിധി വ്യവസ്ഥമൂലം സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നവര്‍ക്കും വ്യാജമദ്യത്തെ ആശ്രയിക്കേണ്ടിവരും. ഹോട്ടല്‍ വ്യവസായത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയ്ക്കാനാണ് നിയമഭേദഗതി ചെയ്തതെന്ന സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും ആ വാദം കോടതി അംഗീകരിച്ചില്ല. സംസ്ഥാനത്ത് മദ്യവില്‍പ്പനയുടെ കുത്തക സര്‍ക്കാരിനാണ്. കണ്‍സ്യൂമര്‍ ഫെഡ്, ബിവറേജസ് കോര്‍പറേഷനും സര്‍ക്കാരിന്റെ ഉടമസ്ഥതയാണ്. ഇവയ്ക്ക് ചില്ലറ വില്‍പ്പനശാലകള്‍ തുടങ്ങുന്നതില്‍ നിയമതടസ്സമില്ലാതിരിക്കേ സ്വകാര്യ മേഖലയ്ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും കോടതി വിലയിരുത്തി.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗത്തില്‍ ടൂറിസത്തിന് വന്‍ പ്രധാന്യമുണ്ടെന്നും പുതിയനയം ടൂറിസം മേഖലയില്‍ പുതിയ ഹോട്ടലുകള്‍ തുടങ്ങുന്നതിന് തടസ്സമാകുമെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടുന്ന ബഞ്ച് നിരീക്ഷിച്ചു. വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...