വീണ്ടും നിവിന്‍ പോളിയും നസ്രിയയും ഒന്നിക്കുന്നു


യുവ് എന്ന ആല്‍ബത്തിലെ സൂപ്പര്‍ഹിറ്റായ ‘നെഞ്ചോട് ചേര്‍ത്തുപാട്ടൊന്നു പാടാം’ എന്ന ഗാനത്തിന് ശേഷം നിവിന്‍ പോളിയും ടിവി അവതാരികയും യുവ നായികയുമായ നസ്രിയയും വീണ്ടും ഒന്നിക്കുന്നു. യുവ് ആല്‍ബം സംവിധാനം ചെയ്ത അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ സംവിധാന സംരംഭമായ ”നേര”ത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
മലയാളത്തിലും തമിഴിലും ഒരേ സമയം ഒരുക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണെന്ന് സംവിധായകന്‍ പറയുന്നു. ‘യുവി’ല്‍ നസ്‌റിയയും നിവിനും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. അതുകൊണ്ടു തന്നെ തന്റെ ചിത്രത്തിലും ഈ ജോടിയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ വളരെ കാലം മുന്‍പേ തയ്യാറാക്കിയിരുന്നു. വെറുമൊരു പ്രണയകഥയല്ല ചിത്രം. ഓരോരുത്തരുടേയും ജീവിതത്തില്‍ സമയത്തിനുള്ള പ്രാധാന്യത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.
നേരത്തില്‍ ഒരു സോഫ്ട് വെയര്‍ എഞ്ചിനീയറായാണ് നിവിന്‍ പോളി വേഷമിടുന്നത്. കാമുകിയായി നസ്രിയയും അഭിനയിക്കുന്നു. ചിത്രത്തില്‍ ലാലു അലക്‌സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)

 
Related Posts Plugin for WordPress, Blogger...