DESIGNED BY JYOTHIS
Showing posts with label MOBILEPHONE. Show all posts
Showing posts with label MOBILEPHONE. Show all posts
പുതിയ ഓഫർ റുകളുമായി ബി എ സ് എൻ എ ൽ .

പുതിയ ഓഫർ റുകളുമായി  ബി എ സ്  എൻ  എ ൽ .

അടുത്തിടക്കാണ്  ഒട്ടുമിക്ക ടെലികോം കമ്പനികളും 2g ഇന്റർനെറ്റ്‌ പ്ലാൻ നിരക്കുകൾ കുത്തനെ കൂട്ടിയത് .നേരത്തെ 15 രൂപയ്ക്കു 500 m b  നലകിയിരൂന്ന കമ്പനികൾ പെട്ടെന്ന് നിരക്കുകൾ കുത്തനെ കൂട്ടുകയാണ് ഉണ്ടായത് .പക്ഷെ അപ്പോഴും ബി എ സ്  എൻ  എ ൽ നിരക്ക് വര്ധിപ്പിചിരുന്നില്ല .എങ്കിൽ ഇതാ  ഇപ്പോൾ ബി എ സ്  എൻ  എ ൽ 3 ജി  നിരക്കുകൾ കുറച്ചിരിക്കുന്നു .വെറും 14 രൂപയിൽ തുടങ്ങുന്നു 3 ജി ഒഫ്ഫെരുകൾ .മറ്റു കമ്പനികൾ 14 രൂപയ്ക്കു 75 MB  2G  ഡാ റ്റ  നൽകുമ്പോൾ ബി എ സ്  എൻ  എ ൽ  ഇനി 14 രൂപയ്ക്കു 100 MB  3G DATA ആവും നല്കുക .പക്ഷെ ഉപഭോക്താവ് 2G നെറ്റ് വർക്കിൽ ആണ് ഉള്ളതെങ്കിൽ 2G സ്പീഡ് മാത്രമേ ലഭിക്കുകയുള്ളൂ .നേരത്തെ രീയൻസ് മൊബൈൽ 3G നിരക്കുകൾ കുരചിരുന്നുവെങ്കിലും അത് എല്ലായിടതും ഒരു പോലെ ആയിരുന്നില്ല .പുതിയ പ്ലാ നുകൾ ചുവടെ ചേർക്കുന്നു ;


14 100 MB 2G/3G data (DATA14) 3
40 240 MB 2G/3G data (DATA40) 7
78 500 MB 2G/3G data (DATA78) 15
98 700 MB 2G/3G data (DATA98) 21
139 1 GB 2G/3G data (DATA139) 30
252 2 GB 2G/3G data (DATA252) 30
561 5 GB 2G/3G data (DATA561) 30
1011 10 GB 2G/3G data (DATA1011) 30
BSNL 2G/3G DATA PLANS
Wef 19.08.2013
NB : All Existing GPRS/3G data STVs including yuva STVs will be withrawn wef 19.08.2013.
All prepaid (2G&3G) customers can access 3g data while in 3G coverage areas. Additional
usage will be charged @ 2Ps/10KB
FREE Usage (Home/ Roaming)
Flexy recharge or Send Keyword to 53733 for activation, Dial *124*4#



TAGS-BSNL 3G RATES SLASHES-BSNL NEW 3G OFFER AT KERALA 2013 AUGUST\2013-BSNL 3G PLANS IN KERALA-BSNL ONAM 3013 OFFER

എന്നാലും എന്‍റെ ബി എസ് എന്‍ എലേ ??

എന്നാലും എന്‍റെ ബി എസ് എന്‍ എലേ ??


കാഞ്ഞിരപ്പള്ളി :പശുവും ചത്തു മോരിലെ പുളിയും പോയി .ഓണം കഴിഞ്ഞിട്ട ദിവസം മൂന്നായി .ആഘോഷങ്ങളും ആര്‍പ്പുവിളികളും തീര്‍ന്നപ്പോള്‍ ദേ ഓണസംസകലുമായി ബി എസ് എന്‍ എല്‍ എത്തി .ശനിയാഴ്ചയാണ് ബി എസ് എന്‍ എല്‍ സെല്‍ ഫോണ്‍ വരിക്കാര്‍ക്ക് അധികൃതരുടെ സന്തോഷപ്രധവും സമൃധിയുമുള്ള ഓണാശംസകള്‍ എത്തിയത് .ഏതായാലും സെല്ഫോനെ വരിക്കാര്‍ക്ക് ഇതു പുതരിയല്ലതതുകൊന്ദ് വിട്ടുകളയുക ,അല്ലാതെ ആരോ ട് പറയാന്‍ 

സാംസങ്ങിന് പണി കിട്ടി

സാംസങ്ങിന് പണി കിട്ടി 



ബൗദ്ധിക സ്വത്ത്‌ അവകാശം ലംഘിചെന്ന പേരില്‍ ആപ്പിളിന് 105 കോടി ഡോളര്‍ നല്‍കാന്‍ അമേരിക്കന്‍ കോടതി ഉത്തരവിട്ടു .സാംസങ്ങിന് ന്‍റെ പല ഉപകരണങ്ങള്‍ നിര്മിച്ചതിലും ആപ്പിളിന്റെ സോഫ്റ്റ്‌വയെര്‍ ഡിസൈന്‍ അനുകരിച്ചതായി കോടതി കണ്ടെത്തി .ഇതു പേറ്റന്റ്‌ നിയമത്തിന്‍റെ ലങ്ഖനമാണ് എന്നാണു വിലയിരുത്തല്‍ .അപ്പിളിനെതിരെയും സാംസന്‍ഗ് ഈ ആരോപണം ഉന്നയിച്ചെങ്കിലും കോടതി അത് തള്ളിക്കളയുകയാണ് ചെയ്തത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാംസങ്ങിന്‍റെ പല ഉല്പന്നങ്ങളും നിരോധിക്കാന്‍ ആപ്പിള്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നു കേള്‍ക്കുന്നു .ലോകത്തെ സ്മാര്‍ട്ട്‌ ഫോണ്‍ ,ടാബ്ലെറ്റ്‌ കമ്പ്യൂട്ടര്‍ വിപണിയുടെ പകുതിയും നിയന്ത്രിക്കുന്നത്‌ സാംസങ്ങും ആപ്പ്ലും ചേര്‍ന്നാണ് .അന്ട്രോയ്ടിന്റെ വരവാണ് സാംസങ്ങിന് ഇന്ത്യയില്‍ വലിയ വളര്‍ച്ചക്ക് വഴിയൊരുക്കിയത് .കോടതി വിധിക്കെധിരെ സാംസങ്ങി എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം 

സാംസങ്ങ്‌ ഗാലക്സി നോട്ട്‌ 10.1 അവതരിപ്പിച്ചു


സാംസങ്ങ്‌ ഗാലക്സി നോട്ട്‌ 10.1 അവതരിപ്പിച്ചു


സിയോള്‍: സാംസങ്ങിന്റെ പുതിയ സൂപ്പര്‍ ഫോണായ ഗാലക്സി നോട്ട്‌ 10.1 അവതരിപ്പിച്ചു. ഗ്യാലക്സി നോട്ട്‌ സ്മാര്‍ട്ട്ഫോണിന്റെ പരിഷ്കരിച്ച പതിപ്പാണിത്‌. ടാബ്ലറ്റ്‌ കമ്പ്യൂട്ടറിന്റെ അത്ര വലിപ്പമുള്ള ഈ മോഡല്‍ പ്രാരംഭ ഘട്ടത്തില്‍ ജര്‍മനിയിലും യുഎഇയിലുമാണ്‌ വില്‍പനയ്ക്കെത്തിയിട്ടുള്ളത്‌.
ആഗസ്റ്റ്‌ 15 ന്‌ ഈ മോഡല്‍ യുഎസില്‍ പുറത്തിറക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ആഴ്ച ബ്രിട്ടണിലും ദക്ഷിണ കൊറിയയിലും ഗ്യാലക്സി നോട്ട്‌ 10.1 അവതരിപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പുതിയ മോഡലില്‍ 10.1 ഇഞ്ച്‌ ടച്ച്‌ സ്ക്രീനാണ്‌ ഉള്ളത്‌. തൊട്ട്‌ മുമ്പ്‌ ഇറങ്ങിയ ഗ്യാലക്സി നോട്ടില്‍ 5.3 ഇഞ്ച്‌ സ്ക്രീനാണ്‌ ഉണ്ടായിരുന്നത്‌. പഴയ മോഡലിലെന്നപോലെ എസ്‌ പെന്‍ എന്ന്‌ വിളിക്കുന്ന സ്റ്റെയിലസും പുതിയ മോഡലിനൊപ്പം ലഭിക്കും

അണ്‍ ലിമിറ്റഡ് SMS ആപ്ലികാഷ്നുമായി സബീര്‍ ഭാട്ടിയ

അണ്‍ ലിമിറ്റഡ് SMS ആപ്ലികാഷ്നുമായി സബീര്‍ ഭാട്ടിയ 

 

 സബീര്‍ ഭാട്ടിയ  എന്ന പേര് ഇ മെയില്‍ ഉപഭോക്താക്കള്‍മറക്കുവാന്‍ ഇടയില്ല .1996 ല്‍ ഹോട്മെയില്‍ .കോം എന്ന സേവനത്തിനു പിന്നില്‍  സബീര്‍ ഭാട്ടിയ ആയിരുന്നു .ഇന്റെര്‍നെറ്റില്‍ ആളുകളുടെ ആശയ വിനിമയം ചെയ്യുന്ന രീതി തന്നെയാണ് ഹോട്ട് മെയില്‍ മാറ്റിമറിച്ചത് .പിന്നീട് 1998 ല്‍ ഹോട്മെയില്‍ മൈക്രോസോഫ്ട്‌ ഏറ്റെടുക്കുകയുണ്ടായി .15 വര്‍ഷങ്ങള്‍ക് ശേഷം പുതിയൊരു സംരഭാവുമായി എത്തുകയാണ് സബീര്‍ ഭാട്ടിയ .ഇതൊരു മൊബൈല്‍ ഫോണിലേക്കും അണ്‍ ലിമിറ്റഡ് SMS  കള്‍ സൗജന്യമായി അയക്കുവാന്‍ കഴിയുന്ന പുതിയ ഒരു ആപ്ലികാഷ്നുമായി  ആണ് സബീര്‍ ഭാട്ടിയ ഇത്തവണ എത്തുന്നത്‌ .jaxtrSMS എന്നാണ് ഈ ആപ്ലികാഷിന്റെ പേര് .ഇതൊരു ഓപ്പണ്‍ മൊബൈല്‍ പ്ലട്ട്ഫോരം ആയതിനാല്‍ സ്വീകരിക്കുന്ന ആള്‍ ആപ്ലികാഷ്നു
ഇന്‍സ്റ്റോള്‍ ചെയ്യേണ്ട കാര്യമില്ല .http://jaxtrsms.com എന്ന ലിങ്കില്‍ നിന്നും ഈ   ആപ്ലികാഷ്നു ഡൌണ്‍ലോഡ് ചെയ്യാം 

ഫേസ്ബുക്ക് സ്മാർട്ട്ഫോൺ രംഗത്തേക്കും?

ഫേസ്ബുക്ക് സ്മാർട്ട്ഫോൺ രംഗത്തേക്കും?
ഇന്റർനെറ്റ്, സോഫ്റ്റ്‌വെയർ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, യാഹൂ എന്നിവരുടെ ഇടയിലേക്കാണ് ഈ രംഗത്തെ കൊച്ചു പയ്യനായ ഫേസ്ബുക്ക് കടന്ന് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ പരസ്യവരുമാനവും, ഓഹരി ഇഷ്യൂവും എല്ലാം ആയി വൻ ആസ്തി കമ്പനിക്കുണ്ടെങ്കിലും ഉല്പന്നങ്ങളിലെ വൈവിധ്യമില്ലായ്മ കമ്പനി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. വ്യത്യസ്തങ്ങളായ ഉല്പന്ന നിരയുള്ള ഒരു കമ്പനിയാണ് സക്കർബെർഗിന്റെ മനസിലുള്ളതെന്നാണ് ഫേസ്ബുക്ക് ഓഹരി ഇഷ്യൂവിലൂടെ മനസിലാകുന്നത്. ഈ നിരയിൽ ആദ്യമായി അവതിരിക്കാൻ പോകുന്നതെന്തായിരിക്കും എന്ന അഭ്യൂഹങ്ങൾക്ക് പൂർണ്ണമായ വിരാമമായിട്ടിലെങ്കിലും ഒരു സ്മാർട്ട്ഫോൺ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് കമ്പനിയുമായി അടുത്ത  ബന്ധമുള്ളവരിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ. ഈ ലക്ഷ്യത്തോടെ ആപ്പിളിലെ നിരവധി സോഫ്റ്റ്‌വെയർ ഹാർഡ്‌വെയർ എഞ്ചിനീയർമാരെ ഫേസ്ബുക്ക് ഏറ്റെടുത്തെന്നും ഒരു വാർത്തയുണ്ട്.ഫേസ്ബുക്ക് ഫോൺ എന്നപേരിൽ ഇന്റർനെറ്റിൽ ചില ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഔദ്യോഗികമായി ഇതിന് ഒരു സ്ഥിരീകരണമില്ലെങ്കിലും ഈവർഷാവസാനം തന്നെ കമ്പനി ഇത്തരത്തിൽ ഒരു ഉപകരണം പുറത്തിറക്കും എന്ന് തന്നെ എല്ലാവരും കരുതുന്നു. ഫേസ്ബുക്ക് ഏറെ ആകാംക്ഷയോടെയാണ് ഈ വരവിനായി കാത്തിരിക്കുന്നത് എന്നതിനാൽ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു തരംഗമുണ്ടാക്കാൻ ഈ ഫേസ്ബുക്ക് ഫോണിന് സാധിക്കുമെന്നുറപ്പ്. ഫേസ്ബുക്ക് ഇത്തരത്തിൽ ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കുകയാണെങ്കിൽ ഇതുപോലെ സ്മാർട്ട് ഫോൺ വിപണിയിൽ കണ്ണുനട്ടിരിക്കുന്ന ഗൂഗിളിനു കടുത്ത വെല്ലുവിളിയായിരിക്കും എന്നുറപ്പ്.
4.2 ഇഞ്ച് AMOLED സ്ക്രീൻ ഉള്ള ഒരു ഫോൺ ആകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. എന്നാൽ അത് SLED അകാനും സാധ്യതയുണ്ട്. ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനെ കാര്യത്തിൽ അൻഡ്രോയിഡ് അല്ലാതെ മറ്റൊന്നും പരീക്ഷിക്കാൻ സാധ്യത ഇല്ല. അതുപോലെ തുടക്കത്തിൽ വില ആകർഷകമായ നിലവാരത്തിൽ പിടിച്ചു നിർത്താനുള്ള ശ്രംത്തിന്റെ ഭാഗമായി ക്യാമറ 12 മെഗാപിക്സലിനു പകരം 8 മെഗാ പിക്സൽ ആകാനും സാധ്യത ഉണ്ട്. വളരെ മനോഹരമായ ഒരു ഡിസൈനാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നതെങ്കിലും പുറത്തിറങ്ങുന്ന യഥാർത്ഥ രൂപം കണ്ടുതന്നെ അറിയണം.

ഏത് സ്മാർട്ട് ഫോൺ OS? ആൻഡ്രോയിഡോ, ഐഒഎസോ?

ഏത് സ്മാർട്ട് ഫോൺ OS? ആൻഡ്രോയിഡോ, ഐഒഎസോ?

ഒരു 5 വർഷം മുൻപ് ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും വളരെയധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. സിംബിയൻ അല്ലെങ്കിൽ വിൻഡോസ് മൊബൈൽ. അതല്ല ഒരു ബിസിനസ്സുകാരനാണ്ടെങ്കിൽ ബ്ലാക്ക്ബെറി അതിനപ്പുറം ഒരു ഓപ്ഷൻ അന്നുണ്ടായിരുന്നില്ല. പിന്നെ വിരലിലെണ്ണാവുന്ന മോഡലുകളും, ഇതിൽ നിന്നു ഒരെണ്ണം തിരഞ്ഞെടുക്കുക ഏറെ പ്രയാസമേറിയ ഒന്നായിരുന്നില്ല. എന്നാൽ ഇന്ന് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളൂടെയും, വിവിധ മോഡലുകളുടെയും പ്രളയത്തിൽ നിന്ന് ഒരു സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക ഏറെ പ്രയാസമേറിയത് തന്നെയാണ്. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ്ഫോൺ, ബ്ലാക്ക്ബെറി, സിംബിയൻ, ബഡാ എന്നിവയിൽ നിന്ന് നമുക്ക് അനുയോജ്യമായ ഒരെണ്ണം തിരഞ്ഞെടുക്കുന്നതിനു മുൻപ് അവയെ ഒന്ന് അടുത്തറിയാം.



സിംബിയൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റമായിരുന്നു. എന്നാൽ പുതിയ തലമുറ സ്മാർട്ട്ഫോൺ ഓഎസുകളുമാ‍യി താരത‌മ്യം ചെയ്യുമ്പോൾ സിംബിയൻ അല്പം പുറകിലാണെന്ന് പറയാതെ വയ്യ. ഒരു സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഇത് മികച്ചത് തന്നെയാണ്. മൾട്ടി ടാസ്കിങ്ങും, മികച്ച ബാറ്ററി ലൈഫും, ആവശ്യത്തിനു ആപ്ലിക്കേഷനുകളും എല്ലാം ഇതിന്റെ മേന്മകളാണ്. ഒരു സാധാരണ ഉപഭോക്താവിനെ സം‌പ്രീതനക്കാൻ ഇത് പര്യാപതമാനെങ്കിലും ഒരു സമ്പൂർണ്ണ സ്മാർട്ട്ഫോൺ അനുഭവം പ്രദാനം ചെയ്യാൻ ഇതിന് സാധിക്കില്ല.
ബ്ലാക്ക്ബെറി പണ്ടുമുതലേ ബിസിനസ്സ് ക്ലാസിന്റെ പ്രിയപ്പെട്ട മൊബൈലാണ്. ബ്ലാക്ക്ബെറി മെസഞ്ചറും, പുഷ്മെയിലും അടക്കം മറ്റുള്ളവരെ കവച്ചു വയ്കുന്ന ചില സേവനങ്ങൾ ബ്ലാക്ക്ബെറി കാഴ്ച്ചവയ്ക്കുന്നുണ്ട്. അതിനാൽ തന്നെ ഇന്ന് സ്മാർട്ട്ഫോൺ രംഗത്ത് മൂന്നാം സ്ഥാനത്ത് ഉള്ളത് ബ്ലാക്ക്ബെറിയാണ്. മൽട്ടിമീഡിയ സൌകര്യങ്ങളിൽ അല്പം പുറകിൽ നിൽകുന്നതും, ആപ്ലിക്കേഷനുകലുടെ കുറവുമാണ് ബ്ലാക്ക്ബെറിയുടെ ദൌർബല്യം.
സ്മാർട്ട്ഫോൺ രംഗത്തെ പുതുമുഖങ്ങളാണ് സാംസങ്ങിന്റെ ബഡായും, മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഫോണും. ഏതായാലും ബഡാ ഒരു സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റമായി വളർന്നിട്ടില്ല. സാംസങ്ങ് അവരുടെ വേവ് മോഡലുകൾ ബഡാ ഓഎസുമായി പുറത്തിറക്കുന്നുണ്ട്. നോക്കിയയും, മൈക്രോസോഫ്റ്റും ചേർന്ന് പിടിമുറുക്കിയിരിക്കുന്നതിനാൽ വിൻഡോസ് ഫോണിനെ വിലകുറച്ച് കാണാൻ സാധിക്കില്ല. എന്നാൽ മികച്ച സ്മാർട്ട്ഫോൺ എന്ന നിലയിലേക്ക് വളരുവാൺ വിൻഡോസ് ഫോൺ ഇനിയും ഒരുപാടുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
ഇന്ന് സമാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലെ യഥാർത്ഥപോരാളികൾ ആൻഡ്രോയിഡും, ഐഒഎസുമാണ്.
ആൻഡ്രോയിഡ്
ഇൻന്ന സ്മാർട്ട്ഫോൺ വിപണിയുടെ 50 ശതമാനത്തിലേറെ കൈയ്യടക്കിയിരിക്കുന്നത് ആൻഡ്രോയിഡാണ്. 5000 രൂപ മുതൽ 40,000 രൂപ വരെ വിലവരുന്ന ആൻഡ്രോയിഡ് ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാംസങ്ങ് ഗാലക്സി sIIIയും, HTC oneXഉം, സോണി Xperia Sഉം അടങ്ങുന്ന ഹൈ എൻഡ് കാറ്റഗറിയേക്കാൾ സാധാരണ സ്മാർട്ട്ഫോണുകളാണ് ഇതിൽ ബഹുഭൂരിപക്ഷവും. മൾട്ടി ടാസ്കിങ്ങ്, സൌകര്യപ്രദമായ സോഷ്യൽ നെറ്റ്‌വർക്കിങ്ങ്, ലളിതവും ആകർഷകവുമായ യൂസർ ഇന്റർഫേസ് ഒപ്പം അനവധി ആപ്ലിക്കേഷനുകൾ ലഭിക്കുന്ന ഗൂഗിൾ പ്ലേ സ്റ്റോറും ചേരുമ്പോൾ ആൻഡ്രോയിഡ് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ അനുയോജ്യമായ ഒരു സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റമായി മാറുന്നു. സാംസങ്ങ്, മോട്ടോറോള, HTC, സോണി, LG, മൈക്രോമാക്സ്, കാർബൺ, ഹ്യൂവായ് തുടങ്ങി നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിർമ്മാതാക്കളെ തിരഞ്ഞെടുക്കാമെന്നതും ഇതിന്റെ മേന്മയാണ്.
പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോഡലുകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ലഭിക്കാനുള്ള കാലതാമസം, ആപ്ലിക്കേഷനുകളുടെ ഗുണനിലവാരമില്ലായ്മ, മാൽ‌വെയറുകളുടെ സാന്നിധ്യം, കുറഞ്ഞ ബാറ്ററി ലൈഫ് എന്നിവ ഇതിന്റെ പോരായ്മയാണ്.
ഐഒഎസ്
ടച്ച്സ്ക്രീൻ മൊബൈൽ തരംഗത്തിനു തുടക്കം കുറിച്ചത് തന്നെ ആപ്പിളിന്റെ ഐഫോണിന്റെയും, ഐഒഎസിന്റെയും വരവോടെയാണ്. സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ ഏറ്റവും സൌകര്യപ്രദവും,ശക്തിമത്തായതും എന്ന് ഏവരും അംഗീകരിച്ചിരിക്കുന്ന ഒന്നാണ് ഐഒഎസ്. മറ്റുള്ളവയിൽ നിന്ന് അല്പം വ്യത്യസ്തമായി ഇത് ഐക്കൺ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. ആപ്പിളിന്റെ തനതയ ഹാർഡ്‌വെയറിൽ മാത്രമ്മേ ഇത് പ്രവർത്തിക്കു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വീഡിയോ, ഓഡിയോ, ഫോട്ടോ എഡിറ്റിങ്ങ് അടക്കമുള്ള ഏത് ഉപയോഗങ്ങൾക്കും അനുയോജ്യമായ ആപ്ലിക്കേഷനുകളുടെ ലഭ്യത ഐഒഎസിന്റെ സവിശേഷതയാണ്. ഐഫോണിലും, ഒപ്പം ഐപാഡിലും ഉപയോഗിക്കുന്ന ഐഒഎസിന്റെ അപ്ഡേറ്റുകളും തുടർച്ചയായി പുറത്തിറങ്ങാറുണ്ട്.
കൂടിയ വിലയും, കുറഞ്ഞ മോഡലുകളുമാണ് ഐഒഎസിന്റെ പോരായ്മ. ഐഫോണിന്റെ 2 മോഡലുകളും, അവയുടെ ഏതാനും വേരിയന്റുകളും മാത്രമാണ് ഐഒഎസുമായി വിപണിയിൽ ഉള്ളത്. വില തുടങ്ങുന്നതാകട്ടെ 25,000 നിലവാരത്തിലും.

ഡിപ്രഷന് സ്മാര്‍ട്ട് ഫോണ്‍ ചികിത്സ




02 09 Smart Phone Fights Depression Aid0200
മൊബൈല്‍ യുഗത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മൊബൈല്‍ എന്ന വാക്ക് ഏറ്റവും ചേരുക ഫോണിനായിരിക്കും. ഇത് ഒരു പരിധി വരെ സഹായമാണെങ്കിലും ചില്ലറ പൊല്ലാപ്പുകളും വരുത്തി വയ്ക്കുന്നുണ്ട്. ആളുകള്‍ക്ക് സന്തോഷവും ഡിപ്രഷനും ഇത് വരുത്തി വയ്ക്കുന്നു. സന്തോഷമാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഡിപ്രഷനായാലോ.


ഇതിന് പരിഹാരവും മൊബൈലിലൂടെ തന്നെ. ഡിപ്രഷന്‍ കണ്ടുപിടിക്കാനും പരിഹാരം നിര്‍ദേശിക്കാനും കഴിയുന്ന ഒരു ഫോണ്‍ പണിപ്പുരിയിലാണ്. നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഫെയിന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ സെന്ററിലെ ഒരു വിഭാഗം ശാസ്ത്രജ്ഞരാണ് ഈ സ്മാര്‍ട്ട് ഫോണിനു പുറകില്‍ പണിയെടുത്തുകൊണ്ടിരിക്കുന്നത്. ഡിപ്രഷനും വൈകാരിക പ്രശ്‌നങ്ങളും ഈ ഫോണിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് അവരുടെ അവകാശവാദം. 



സെന്‍സര്‍ ഡാറ്റ വഴിയാണ് ഈ ഫോണ്‍ ഡിപ്രഷന്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുക. ഉപയോഗിക്കുന്നയാളുടെ ദൈംനംദിന ചിട്ടകളില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇത് കണ്ടെത്താനും ഫോണിന് കഴിയും. ഒറ്റപ്പെട്ട അവസ്ഥയിലാണെങ്കില്‍ ഇത് തിരിച്ചറിയാനും ഫോണിന് കഴിയുമത്രെ. ഇതനുസരിച്ച് കൂട്ടുകാരോട് സംസാരിക്കാനോ കാണുവാനോ അടക്കമുള്ള മെസേജുകള്‍ ഫോണ്‍ അയക്കുകയും ചെയ്യും.



നിര്‍മാണത്തിനിടയില്‍ തന്നെ കുറച്ചു പേരില്‍ ശാസ്ത്രജ്ഞര്‍ ഈ ഫോണ്‍ ഉപയോഗിച്ച് വിജയസാധ്യത ഉറപ്പുവരുത്തിക്കഴിഞ്ഞു. 

സ്കിന്‍ കാന്‍സര്‍ കണ്ടെത്താന്‍ ആപ്ളിക്കേഷന്‍

സ്കിന്‍ കാന്‍സര്‍ കണ്ടെത്താന്‍ ആപ്ളിക്കേഷന്‍ 



സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് ത്വക്ക് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുന്ന സോഫ്ട്വെയര്‍ വികസിപ്പിച്ചെടുത്തു. യു.എം. സ്കിന്‍ ചെക്ക് (UMSkinCheck) എന്ന് പേരിട്ടിരിക്കുന്ന ആപ്ളിക്കേഷന്‍ അമേരിക്കയിലെ മിഷിഗണ്‍ മെഡിക്കല്‍ സ്കൂള്‍ യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്.തലമുതല്‍ കാല്‍വിരല്‍ വരെ ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളുടെ 23 ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുന്ന ഈ സങ്കേതം, പതിവായി ചര്‍മം പരിശോധിക്കും. നേരത്തെ നല്‍കിയ ചിത്രങ്ങള്‍ പരിശോധിച്ച് പിന്നീട് തൊലിപ്പുറത്ത് വരുന്ന അസാധാരണമായ മാറ്റങ്ങളെക്കുറിച്ചും വളര്‍ച്ചകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുകയാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്. ഒരു മറുകിന് കൂടുതല്‍ വളര്‍ച്ച ഉണ്ടാകുകയോ അതിന്‍െറ സ്വഭാവം മാറുകയോ ചെയ്താല്‍ അതിന്‍െറ ചിത്രങ്ങള്‍ ത്വക്ക് രോഗ വിദഗ്ധന് കൈമാറ്റം ചെയ്യപ്പെടും. തുടര്‍ന്ന് കൂടുതല്‍ പരിശോധന ആവശ്യമുണ്ടോ എന്ന് വിശകലനം ചെയ്യും. ത്വക്കിനുണ്ടാകുന്ന അര്‍ബുദം തുടക്കത്തിലേ കണ്ടെത്താന്‍ ഈ സോഫ്ട്വെയര്‍ മൂലം സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓരോ വര്‍ഷവും 20 ലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ത്വക്ക് കാന്‍സര്‍ പിടിപെടുന്നുണ്ടെന്നാണ് കണക്ക്. ഇതാണ് തങ്ങളെ ഇത്തരമൊരു സോഫ്ട്വെയറിലേക്ക് നയിച്ചതെന്ന് ഗവേഷക ടീം പറയുന്നു. ഐ ഫോണിലും ഐ പാഡിലും മാത്രമെ ഇപ്പോള്‍ ഈ സോഫ്ട്വെയര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)