DESIGNED BY JYOTHIS
Showing posts with label HEALTHNEWS. Show all posts
Showing posts with label HEALTHNEWS. Show all posts
ജയറാമിന് ഒരു കാര്യം പറയാനുണ്ട്

ജയറാമിന് ഒരു കാര്യം പറയാനുണ്ട് 

കഴിഞ്ഞ  രണ്ടു വര്‍ഷത്തെ  പരാജയ ചിത്രങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ നമ്മുടെ ജയറാ മേട്ടനാവും മുന്‍പന്തിയില്‍ .അത്രയ്ക്കുണ്ട് ചിത്രങ്ങള്‍ .ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു ജയറാം .കോമഡിയും സെന്ടിമെന്സും വളരെ തന്മയത്തോടെ ചെയ്ത് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ മഹാ നടന്‍ എന്നു വേണമെങ്കില്‍ പറയാം .പക്ഷെ ഇന്നത്തെ അവസ്ഥയോ പടങ്ങളെല്ലാം നിലം തൊടാതെ പോട്ടുവാണ് .എന്താണാവോ പ്രശ്നം കഥ ഇല്ലാത്തതാണോ .അതോ മികച്ച സംവിധായകരോടോത് പടം കിട്ടാത്തതാണോ ??കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇതുപോലെ ജയറാം പടങ്ങള്‍ തീയേറ്ററില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുംപോളാനു . വെറുതെ ഒരു ഭാര്യ രകഷക്കെതിയത് .ഏതായാലും വെറുതെ ഒരു ഭാര്യ വെറുതെ ആയില്ല പടം വമ്പന്‍ ഹിറ്റ്‌ .തൊട്ടു പിന്നാലെ വന്നു അടുത്ത പടം പാര്തന്‍ കണ്ട പരലോകം .ഹും ഈ സിനിമ കണ്ടവര്‍ ശരിക്കും പരലോകം കണ്ടുവെന്നുള്ളത് വേറെ കാര്യം .പിന്നീടങ്ങോട്ട് ഒരു ഘോഷയാത്ര ആയിരുന്നു .പിന്നീടു വന്ന ഒരു പടവും വേണ്ടത്ര ക്ലച്ചു പിടിച്ചില്ല .ഇടക്ക് തിരുവമ്പാടി തമ്പാന്‍ എന്ന പടതിനാകട്ടെ വേണ്ടത്ര പരിഗണന ലഭിച്ചതുമില്ല .എങ്കിലും കുറച്ചു പേര്‍ ജയറാമിനെ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുന്നു ഒരു ഹിറ്റിനായി .

                                                          എങ്കില്‍ പണ്ട് ജയറാമിനെ പരാജയങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി മലയാളിക്ക് തിരികെ തന്ന വെറുതെ ഒരു ഭാര്യ  കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു .കെ ഗിരീഷ്‌ കുമാര്‍ തിരക്കഥ എഴുതി അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായക വേഷത്തിലാണ് ജയറാം എത്തുക .ഒരു  കാര്യം പറയാനുണ്ട് എന്നാണു ചിത്രത്തിന്‍റെ പേര് .ഏതായാലും കാര്യമായിത്തന്നെ ജയറാം എന്തേലും ഈ ചിത്രത്തിലൂടെ പറഞ്ഞാല്‍ മതിയായിരുന്നു .ഏതായാലും നമുക്ക് കാത്തിരിക്കാം ....



jayaram oru karyam parayaanund movie-oru karyam parayaanund jayaram movie review-oru kaaryam parayanund mp3 songs download-oru kaaryam parayaanund hd songs watch-oru kaaryam parayanund shootting report-

ബിയര്‍ കഴിക്കുന്നവര്‍ ആദ്യ ഡേറ്റിങ്ങില്‍ തന്നെ സെക്സ് ആഗ്രഹിക്കുന്നവരെന്ന് പഠനം


ബിയര്‍ കഴിക്കുന്നവര്‍ ആദ്യ ഡേറ്റിങ്ങില്‍ തന്നെ സെക്സ് ആഗ്രഹിക്കുന്നവരെന്ന് പഠനം

ആദ്യ ഡേറ്റിങ്ങില്‍ തന്നെ നിങ്ങളുടെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ ?. നിങ്ങളുടെ കാമുകന്‍/ കാമുകി നിങ്ങളുമായുള്ള ബന്ധം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ ?. പല പ്രണയ ജോഡികളുടെയും മനസിനെ അലട്ടുന്ന ചോദ്യങ്ങളാണ് ഇത്. നേരിട്ട് ചോദിക്കാന്‍ മടിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഇത്തരം കണ്ടെത്തും ?. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അധികം തല പുകയ്ക്കണ്ട. അതിന് ചില ടിപ്സ് ഒക്കെ ഉണ്ടെന്ന് പ്രശസ്ത ഡേറ്റിങ്ങ് വെബ്സൈറ്റായ ഓക്കെക്യൂപ്പിഡ് (okcupid)വെളിപ്പെടുത്തുന്നു.
നിങ്ങളുടെ പങ്കാളി സ്ഥിരമായി ബിയര്‍ കഴിക്കുന്ന ആളാണോ എന്ന് ചോദിക്കുക. അതെ, എന്നാണ് മറുപടിയെങ്കില്‍ ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി. സ്ഥിരമായി ബിയര്‍ സേവിക്കുന്നവര്‍ തന്‍റെ പങ്കാളിയുമായി ആദ്യ ഡേറ്റിങ്ങില്‍ തന്നെ സെക്സ് ആഗ്രഹിക്കുന്നുവെന്ന് വെബ്സൈറ്റ് സര്‍വേ വ്യക്തമാക്കുന്നു. ഇത്തരം ആളുകളില്‍ 60 ശതമാനവും ആദ്യ കണ്ടുമുട്ടലില്‍ തന്നെ സെക്സ് ആഗ്രഹിക്കുന്നു- വെബ്സൈറ്റ് ഉടമ ക്രിസ്ത്യന്‍ റൂഡര്‍ പറയുന്നു. സ്വവര്‍ഗ പ്രണനിയികളിലും ഇതിന് വിത്യാസമില്ല.
വെബ്സൈറ്റിലെ ലക്ഷക്കണക്കിന് പ്രൊഫൈല്‍ ഉടമകളെ സര്‍വേ ചെയ്തതിനു ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രണയ ബന്ധത്തിന്‍റെ ആയുസ് കണക്കാക്കാന്‍ കഴിയുന്ന വേറെ മൂണ് ചോദ്യങ്ങളും ഈ സൈറ്റ് നിര്‍ദേശിക്കുന്നു. പായ്ക്കപ്പല്‍ യാത്ര ഇഷ്ടപ്പെടുന്നവരും, ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരും പ്രണയ ബന്ധം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഒറ്റക്ക് സഞ്ചരിക്കാന്‍ ക്ഷമയുള്ളവരും ദീര്‍ഘകാല ബന്ധം ഇഷ്ടപ്പെടുന്നവരാണ്. സ്ത്രീ ലൈംഗികത സംബന്ധിച്ച് ചില അനുബന്ധ റിപ്പോര്‍ട്ടുകളും സര്‍വേ ഫലത്തോടൊപ്പം ലഭ്യമാണ്.

ഡിപ്രഷന് സ്മാര്‍ട്ട് ഫോണ്‍ ചികിത്സ




02 09 Smart Phone Fights Depression Aid0200
മൊബൈല്‍ യുഗത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മൊബൈല്‍ എന്ന വാക്ക് ഏറ്റവും ചേരുക ഫോണിനായിരിക്കും. ഇത് ഒരു പരിധി വരെ സഹായമാണെങ്കിലും ചില്ലറ പൊല്ലാപ്പുകളും വരുത്തി വയ്ക്കുന്നുണ്ട്. ആളുകള്‍ക്ക് സന്തോഷവും ഡിപ്രഷനും ഇത് വരുത്തി വയ്ക്കുന്നു. സന്തോഷമാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഡിപ്രഷനായാലോ.


ഇതിന് പരിഹാരവും മൊബൈലിലൂടെ തന്നെ. ഡിപ്രഷന്‍ കണ്ടുപിടിക്കാനും പരിഹാരം നിര്‍ദേശിക്കാനും കഴിയുന്ന ഒരു ഫോണ്‍ പണിപ്പുരിയിലാണ്. നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഫെയിന്‍ബെര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ സെന്ററിലെ ഒരു വിഭാഗം ശാസ്ത്രജ്ഞരാണ് ഈ സ്മാര്‍ട്ട് ഫോണിനു പുറകില്‍ പണിയെടുത്തുകൊണ്ടിരിക്കുന്നത്. ഡിപ്രഷനും വൈകാരിക പ്രശ്‌നങ്ങളും ഈ ഫോണിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് അവരുടെ അവകാശവാദം. 



സെന്‍സര്‍ ഡാറ്റ വഴിയാണ് ഈ ഫോണ്‍ ഡിപ്രഷന്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുക. ഉപയോഗിക്കുന്നയാളുടെ ദൈംനംദിന ചിട്ടകളില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇത് കണ്ടെത്താനും ഫോണിന് കഴിയും. ഒറ്റപ്പെട്ട അവസ്ഥയിലാണെങ്കില്‍ ഇത് തിരിച്ചറിയാനും ഫോണിന് കഴിയുമത്രെ. ഇതനുസരിച്ച് കൂട്ടുകാരോട് സംസാരിക്കാനോ കാണുവാനോ അടക്കമുള്ള മെസേജുകള്‍ ഫോണ്‍ അയക്കുകയും ചെയ്യും.



നിര്‍മാണത്തിനിടയില്‍ തന്നെ കുറച്ചു പേരില്‍ ശാസ്ത്രജ്ഞര്‍ ഈ ഫോണ്‍ ഉപയോഗിച്ച് വിജയസാധ്യത ഉറപ്പുവരുത്തിക്കഴിഞ്ഞു. 

ഇന്നത്തെ സിനിമ

പാലാ

മഹാറാണി-
കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് (4)
യുവറാണി - ടാ തടിയാ
ജോസ് - റോമന്‍സ് (4)

യൂണിവേഴ്സല്‍ - RACE 2(4)